വീട് വാടകക്കെടുത്ത് നായ്ക്കൂട്ടത്തെ വളർത്തൽ; തെളിവെടുപ്പ് നടത്തി അധികൃതർ; പ്രദേശം പൊലീസ് നിരീക്ഷണത്തിൽ
text_fieldsപള്ളിക്കര: നായ്ക്കളെ കൂട്ടത്തോടെ വീട് വാടകക്കെടുത്ത് താമസിപ്പിക്കുന്നതിനെതിരെ നാട്ടുകാരുടെ പരാതിയെ തുടർന്ന് ആർ.ഡി.ഒ ഹിയറിങ്ങ് നടത്തി. പരാതിക്കാർ, സ്ഥലം ഉടമ, താമസക്കാർ, ജില്ല മൃഗസംരക്ഷണ വകുപ്പ്, പഞ്ചായത്ത് സെക്രട്ടറി, ജില്ല മെഡിക്കൽ ഓഫിസർ, കുന്നത്തുനാട് പൊലീസ്, മലിനീകരണ നിയന്ത്രണബോർഡ് എന്നിവരെ ഉൾപ്പെടുത്തിയായിരുന്നു ഹിയറിങ്.
കഴിഞ്ഞ 21ന് ഹിയറിങ് നടത്താൻ തീരുമാനിച്ചിരുന്നങ്കിലും ബന്ധപെട്ട പല കക്ഷികളും വരാത്തതിനാൽ വെള്ളിയാഴ്ച്ചത്തേക്ക് മാറ്റുകയായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് ആർ.ഡി.ഒ നേരത്തെ സ്ഥലം സന്ദർശിച്ചിരുന്നു. പ്രദേശത്ത് സംഘർഷം കണക്കിലെടുത്ത് കഴിഞ്ഞ രണ്ടാഴ്ചയായി പ്രദേശം പൊലീസ് നിരീക്ഷണത്തിലാണ്.
നേരത്തെ പ്രദേശത്ത് ഉയർന്ന ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഷീറ്റ് കൊണ്ട് ഉണ്ടാക്കിയ ചുറ്റുമതിൽ നാട്ടുകാർ പൊളിച്ച് മാറ്റിയിരുന്നു. പ്രദേശത്ത് ശക്തമായ ദുർഗന്ധവും പട്ടികളുടെ കുരയും മൂലം ജീവിതം ദുസ്സഹമായതായി നാട്ടുകാർ പറയുന്നു. കുന്നത്തുനാട് പഞ്ചായത്തിലെ 10ാം വാർഡ് വെമ്പിള്ളി പ്രദേശത്താണ് 50ൽ പരം നായ്ക്കളെ വീട് വാടകക്കെടുത്ത് താമസിപ്പിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

