Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹെൽമെറ്റ് ധരിച്ചെത്തി...

ഹെൽമെറ്റ് ധരിച്ചെത്തി മോഷണ ശ്രമം; രണ്ടുപേർ പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

ഏ​ലി​യാ​സ്, ആ​കാ​ശ്

കാ​ക്ക​നാ​ട്: സ്വ​കാ​ര്യ ലോ​ഡ്ജി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​രെ പൊ​ലീ​സ് പി​ടി​കൂ​ടി. നെ​ടു​മ്പാ​ശ്ശേ​രി പൂ​ന്ത​റ വീ​ട്ടി​ൽ ഏ​ലി​യാ​സ് (24), മേ​ക്കാ​ട് തൈ​വ​ള​പ്പി​ൽ ആ​കാ​ശ് (25) എ​ന്നി​വ​രെ​യാ​ണ് തൃ​ക്കാ​ക്ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​ർ​ച്ച് 29 വെ​ളു​പ്പി​ന് ര​ണ്ട​ര​ക്ക് ഹെ​ൽ​മ​റ്റ് ധ​രി​ച്ചാ​ണ് പ്ര​തി​ക​ൾ ലോ​ഡ്ജി​ലെ ര​ണ്ടാം നി​ല​യി​ലെ താ​മ​സ​ക്കാ​ര​ൻ ഇ​ല്ലാ​തി​രു​ന്ന മു​റി​യു​ടെ വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണ ശ്ര​മം ന​ട​ത്തി​യ​ത്.

സ്വ​കാ​ര്യ ലോ​ഡ്ജ് ഉ​ട​മ​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത പൊ​ലീ​സ് പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ക്ലീ​റ്റ​സ് ജോ​സ​ഫ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ നി​തീ​ഷ്, സു​രേ​ഷ്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ സി​നാ​ജ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ നി​തി​ൻ, സു​ജി​ത്ത് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsErnakulam News
News Summary - Attempted theft while wearing a helmet-Two people are under arrest
Next Story