വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവം: ബിനാനിപുരം പൊലീസിനെതിരെ പരാതി
text_fieldsകടുങ്ങല്ലൂർ: കിഴക്കെ കടുങ്ങല്ലൂരിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച സംഭവത്തെ ബിനാനിപുരം പൊലീസ് നിസാരവൽക്കരിച്ചതായി പരാതി. പഞ്ചായത്തംഗം ശ്രീകുമാർ മുല്ലേപ്പിള്ളിയാണ് ഇതുമായി ബന്ധപ്പെട്ട് ബിനാനിപുരം പൊലീസിനെതിരെ മുഖ്യമന്ത്രി, ഡി.ജി.പി, റൂറൽ എസ്.പി എന്നിവർക്ക് പരാതി നൽകിയത്. ചൊവ്വാഴ്ച വൈകിട്ട് കിഴക്കെ കടുങ്ങല്ലൂരിലായിരുന്നു സംഭവം.
സ്കൂൾ ബസിൽ വന്നിറങ്ങിയ കുട്ടിയെ വഴിയരികിൽ കാത്തുനിന്ന യു.സി കോളജ് സ്വദേശിയായ യുവാവ് ബലമായി പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചു. കുതറി ഓടിയ കുട്ടി സമീപത്തെ തുണിക്കടയിൽ അഭയം തേടി. പിന്നാലെ എത്തിയ യുവാവ് കുട്ടിയുടെ അമ്മാവനാണന്ന് അവകാശപ്പെട്ട് കടയിൽ നിന്നും കുട്ടിയെ കൊണ്ടു പോകാൻ ശ്രമിച്ചു. ഇയാൾ തന്റെ ആരുമല്ലന്ന് കുട്ടി പറഞ്ഞതോടെ കടയുടമയും ജീവനക്കാരും ചേർന്ന് ഇയാളെ തടഞ്ഞുവച്ചു.
വിവരമറിഞ്ഞെത്തിയ പഞ്ചായത്തംഗം ശ്രീകുമാർ മുല്ലേപ്പിള്ളി അറിയിച്ചതനുസരിച്ച് ബിനാനിപുരം പൊലീസ് സ്ഥലത്തെത്തി യുവാവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാൽ, പിന്നീട് കുട്ടിയുടെ രക്ഷിതാക്കള സ്റ്റേഷനിൽ വിളിപ്പിച്ച് കേസെടുത്താൽ ഭാവിയിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പറഞ്ഞ് ഭയപ്പെടുത്തിയതായി പരാതിയിൽ ആരോപിക്കുന്നു. ഇതാടെ ഇവർ പരാതി നൽകുന്നതിൽ നിന്നും പിൻവാങ്ങി.
മദ്യപിച്ച് ബഹളുണ്ടാക്കിയതിന് നിസാര വകുപ്പ് ചുമത്തി യുവാവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു ചൊലീസ്. ഇത്രയും ഗുരുതരമായ സംഭവമായിട്ട് പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയോ തടിക്കൊണ്ടുപോകലിന് സ്വമേധയ കേസെടുക്കാനാ പൊലീസ് തയാറായില്ലെന്ന് ശ്രീകുമാർ മുല്ലേപ്പിള്ളി ആരാപിച്ചു.
പൊലീസിന്റെ ഈ നടപടി കുറ്റവാളികൾക്ക് പ്രോത്സാഹനം നൽകുന്നതും സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നതുമാണെന്ന് പരാതിയിൽ പറയുന്നു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ശ്രീകുമാർ മുല്ലേപ്പിളി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

