ബാങ്കിൽ മോഷണശ്രമം; അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ
text_fieldsധോൻബർ
ഗവോൻഹുവ
പട്ടിമറ്റം: ബാങ്കിൽ മോഷണശ്രമം നടത്തിയതിന് അന്തർസംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ. അസം ഖേറോനി സ്വദേശി ധോൻബർ ഗവോൻഹുവനെയാണ് (27) കുന്നത്തുനാട് പൊലീസ് പിടികൂടിയത്. മണ്ണൂർ ജങ്ഷനിലുള്ള ദേശസാത്കൃത ബാങ്കിലാണ് മോഷണശ്രമം നടത്തിയത്. ഞായറാഴ്ച രാത്രിയാണ് ഇയാൾ ബാങ്ക് വളപ്പിൽ കയറിയത്.
ജനൽപാളി കുത്തിത്തുറന്ന് അഴികൾ അറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഈ സമയം പട്രോളിങ് നടത്തുന്ന പൊലീസ് വാഹനം കണ്ട് പ്രതി ഓടിക്കളഞ്ഞു. തിങ്കളാഴ്ച മാനേജറെത്തിയപ്പോഴാണ് മോഷണശ്രമം അറിഞ്ഞത്. പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടുകയായിരുന്നു. മണ്ണൂരിലെ പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളിയാണ് ഇയാൾ.
എസ്.ഐമാരായ ടി.എസ്. സനീഷ്, എ.കെ. രാജു, എ. എസ്.ഐ വി.എസ്. അബൂബക്കർ, സീനിയർ സി.പി.ഒമാരായ വർഗീസ് ടി. വേണാട്ട്, ഒ.എസ്. ബിബിൻരാജ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

