സ്റ്റിയറിങ് ലോക്കായി; കാർ മതിലിൽ ഇടിച്ചുനിന്നു
text_fieldsആലുവ: ഓട്ടത്തിനിടെ സ്റ്റിയറിങ് ലോക്കായ കാർ മതിലിൽ ഇടിച്ചുനിന്നു.കാറിെൻറ മുൻഭാഗവും മതിലും തകർന്നു. ആലുവ ബ്രിഡ്ജ് റോഡിൽ വെള്ളിയാഴ്ച രാത്രി 11ഓടെയാണ് അപകടം. ദേശീയപാതയിൽനിന്ന് കീഴ്മാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറിെൻറ സ്റ്റിയറിങ് ഇടതുഭാഗം ലോക്കാകുകയായിരുന്നു. ഇതേതുടർന്ന് വലിയ അപകടം സംഭവിക്കാതിരിക്കാൻ ഇടതുവശത്തേക്ക് ഒതുക്കാൻ ശ്രമിച്ചു.
തുടർന്നാണ് സമീപത്തെ വില്ലേജ് ഓഫിസിെൻറ മതിലിൽ ഇടിച്ചുനിന്നത്. കാറിലുണ്ടായിരുന്ന മണ്ണാർക്കാട് പറോക്കോട്ടിൽ അനില സത്യൻ, കീഴ്മാട് എരുമത്തല തറനിലത്തിൽ ശ്രീലക്ഷ്മി രാജേഷ് എന്നിവർക്ക് നിസ്സാര പരിക്കുകളേറ്റു. അനിലയുടെ വയറിനും നെഞ്ചിനും ശ്രീലക്ഷ്മിയുടെ തലക്കുമാണ് പരിക്കേറ്റത്. ഇവരെ ആലുവ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനിലയുടെ മകൻ വിഷ്ണു, മരുമകൾ വിജയലക്ഷ്മി എന്നിവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വിജയലക്ഷ്മിയാണ് കാർ ഓടിച്ചിരുന്നത്.

