എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
text_fieldsലാറി ജോൺ തട്ടിൽ
കാക്കനാട്: തൃക്കാക്കര കാക്കനാട് 12.83 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. തൃശൂർ സ്വദേശി ലാറി ജോൺ തട്ടിലിനെ (37) ഡാൻസാഫിന്‍റെ സഹായത്തോടെ തൃക്കാക്കര പൊലീസ് പിടികൂടിയത്. കാക്കനാട് പടമുകൾ ഭാഗത്ത് സാറ്റലൈറ്റ് ടൗൺഷിപ്പിൽ തേഡ് അവന്യൂവിൽ റോഡിൽ ബ്ലൂ ഡാർട്ട് പാർസൽ ഓഫിസിന് മുൻവശം മയക്കുമരുന്ന് വില്പന നടത്താനെത്തിയതായിരുന്നു പ്രതി.
ഥാർ വാഹനത്തിൽ മയക്കുമരുന്ന് വിൽപന നടത്തുന്നതായി പൊലീസിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതിയുടെ ശരീരത്തിൽ സിപ്ലോക് കവറിൽ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ. വാഹനത്തിൽനിന്ന് 0.38 ഗ്രാം കഞ്ചാവും കണ്ടെത്തി. പ്രതി മയക്കുമരുന്ന് വില്പന നടത്താൻ ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. നാർകോട്ടിക് സെൽ എസ്.ഐ വിനോജ്, തൃക്കാക്കര സർക്കിൾ ഇൻസ്പെക്ടർ എ.കെ. സുധീർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

