30 കിലോ കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ
text_fieldsഅബ്ദുൽ ഹൈ മൊല്ല
കൊച്ചി: ഓപറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി കൊച്ചി സിറ്റി പോലീസ് നടത്തിയ പരിശോധനയിൽ വൻ ലഹരി വേട്ട. എറണാകുളം കലൂരിൽ 50 ലക്ഷം രൂപ വിലവരുന്ന 30.31 കിലോ കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളിയെ പിടികൂടി.
പശ്ചിമ ബംഗാൾ മുർഷിദാബാദ് ഹരേ കൃഷ്ണപൂർ സ്വദേശി അബ്ദുൽ ഹൈ മൊല്ല (22) ആണ് അറസ്റ്റിലായത്. പശ്ചിമ ബംഗാളിൽ നിന്ന് ഒഡലഷയിൽ എത്തി കഞ്ചാവ് വാങ്ങിയ ശേഷം വിജയവാഡയിൽ ട്രെയിൻ ഇറങ്ങി അവിടെ നിന്ന് മറ്റൊരു ട്രെയിനിൽ എറണാകുളത്ത് കൊണ്ടുവന്നപ്പോഴാണ് പ്രതി പിടിയിലായത്. ഒഡിഷയിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
കുറച്ചുനാളുകളായി പ്രതി നിരീക്ഷണത്തിൽ ആയിരുന്നു. ഡി.സി.പിമാരായ അരുൺ കെ. പവിത്രൻ, മോഹിത് റാവത്ത് എന്നിവരുടെ നാർക്കോട്ടിക് സെൽ എ.സി.പി എ. അനന്തലാലിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

