സമരങ്ങൾക്കൊടുവിൽ അരൂക്കുറ്റികായലിലെ ദ്വീപുകളിൽ കുടിവെള്ളമെത്തി
text_fieldsദ്വീപിൽ കുടിവെള്ളം എത്തിയപ്പോൾ
അരൂക്കുറ്റി: അരൂക്കുറ്റികായലിലെ ചെറുദ്വീപുകളിൽ ജപ്പാൻ കുടിവെള്ളമെത്തി. പ്രതിഷേധദിനങ്ങളോട് വിടപറഞ്ഞ്, ദ്വീപ് നിവാസികൾ ഓണദിനങ്ങളെ വരവേൽക്കാൻ ഒരുങ്ങുകയാണ്. ഇവിടെ കുടിവെള്ളം മുടങ്ങിയിട്ട് 53 ദിവസം കഴിഞ്ഞു. തിരുവോണത്തിനു മുൻപ് കുടിവെള്ളം എത്തിയില്ലെങ്കിൽ പട്ടിണിയായിരിക്കുമെന്ന് ദ്വീപ് നിവാസികൾ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
വൈക്കത്ത് നിന്ന് എറണാകുളത്തേക്ക് സർവീസ് നടത്തുന്ന വേഗ സൂപ്പർഫാസ്റ്റ് ബോട്ട് അരൂക്കുറ്റി ബോട്ടുജെട്ടിയിൽ അടുപ്പിക്കുന്നതിന് കായലിൽ ആഴം വർധിപ്പിക്കുന്നതിനായി കരാർ ഏറ്റെടുത്തവർ ട്രഡ്ജ് ചെയ്തപ്പോൾ കുടിവെള്ള പൈപ്പുകൾ തകരുകയായിരുന്നു. വാട്ടർ അതോറിറ്റി വകുപ്പ് ഉദ്യോഗസ്ഥരും, കരാർ ജോലിക്കാരും പല ദിവസങ്ങളായി നടത്തിയ പ്രയത്നത്തിനൊടുവിലാണ് ദ്വീപുകളിൽ കുടിവെള്ളം എത്തിയത്.