അധ്യാപകരെ നിയമിക്കുന്നു
text_fieldsപട്ടിമറ്റം: മാര്‍കൂറിലോസ് മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഷയത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ അധ്യാപക ഒഴിവുണ്ട്. അസ്സല് സര്‍ട്ടിഫിക്കറ്റ് സഹിതം 12ന് വെള്ളിയാഴ്ച 11ന് സ്കൂള്‍ ഓഫിസില്‍ എത്തണം.
കൊച്ചി: എറണാകുളം ഗവ. ലോ കോളജിൽ 2021-22 അധ്യയന വർഷത്തിൽ നിയമ വിഷയങ്ങളിൽ നിലവിലുളള രണ്ട് െഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളിലേക്കും ഭാവിയിൽ പ്രതീക്ഷിക്കുന്ന ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു. യു.ജി.സി മാനദണ്ഡം അനുസരിച്ച് യോഗ്യർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ 11ന് രാവിലെ 11ന് വിദ്യാഭ്യാസ യോഗ്യത, ജനനത്തീയതി, മുൻ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പും അസ്സൽ രേഖകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.

