ചെല്ലാനത്ത് ആേൻറാജിയുടെ 'ചെൽേപ്ലായിഡ്' കടൽഭിത്തി
text_fieldsകൊച്ചി: കടൽക്ഷോഭത്തിൽനിന്ന് ചെല്ലാനം തീരത്തെ രക്ഷിക്കാൻ ചെൽേപ്ലായിഡ് കടൽഭിത്തി. ചെല്ലാനത്ത് പ്രവർത്തിക്കുന്ന എൻ.ജി.ഒയായ ഫൈവ് സ്റ്റാർ സർവിസ് ഗ്രൂപ്പിലെ കെ.ജെ. ആേൻറാജി കളത്തിങ്കലാണ് ഇത് വികസിപ്പിച്ചത്. 30 വർഷമായി ഭൂഗർഭജല വിനിയോഗത്തിൽ ഗവേഷകനാണ് ഇദ്ദേഹം.
ചെല്ലാനത്തിെൻറ 'ചെല്ല്', കല്ല് എന്നർഥത്തിൽ േപ്ലായിഡും ചേർന്നാണ് ചെൽേപ്ലായിഡ് എന്ന പേര് നൽകിയത്. രണ്ടര ടൺ ഭാരമുള്ള ഒരുമീറ്റർ വലുപ്പമുള്ള കോൺക്രിറ്റ് നിർമിതിയാണ് ചെൽേപ്ലായിഡ്. ചതുരവും ത്രികോണവും പ്രതലത്തിൽ വരുംവിധമാണ് ഇതിെൻറ നിർമാണം. ത്രീഡി ഇൻറർലോക്കിങ് സംവിധാനമായതിനാൽ മുകൾഭാഗം വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയുംവിധം പരന്നതാകും.
ഒരുമീറ്റർ വലുപ്പമുള്ള ചെൽേപ്ലായിഡ് മാതൃകക്ക് ഞായറാഴ്ച രാവിലെ 10ന് നിർമാണ തുടക്കംകുറിക്കും. നിലവിൽ ഒരുമീറ്റർ കടൽഭിത്തി നിർമാണത്തിന് നാലര ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്. ചെൽേപ്ലായിഡിന് ഒന്നിന് 12,000 രൂപക്ക് നിർമാണം പൂർത്തിയാകുമെന്ന് ആേൻറാജി പറഞ്ഞു. എട്ട് പാക്കറ്റ് സിമൻറും മെറ്റലുമാണ് ചേരുവ.
കൊൽക്കത്തയിലെ മന്ദാർമണി കടൽത്തീരം മുതൽ അന്തമാൻ, കന്യാകുമാരി, ഗോവ, മഹാരാഷ്ട്ര ദിേവ്യഅഗർ വരെ നടത്തിയ പഠനത്തിൽ ചെല്ലാനത്തേതുപോലുള്ള വന്യമായ തിരമാലകൾ കണ്ടിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. കൊച്ചി തുറമുഖത്തിെൻറ ആഴംകൂട്ടുന്നതിന് ആനുപാതികമായി കടൽക്ഷോഭവും ഏറുകയാണ്. നിലവിൽ 600 കിലോയിൽ കുറവുള്ള കല്ലുകളാണ് തീരത്ത് കടൽഭിത്തിക്ക് ഇടുന്നത്. 1000 കിലോയിൽ കുറവുള്ള കല്ലുകളെ ചെല്ലാനത്ത് തിര തള്ളിനീക്കും. ഇല്ലെങ്കിൽ കൂട്ടിയിടിപ്പിക്കും. രണ്ട് ടണ്ണിന് മുകളിൽ ഭാരം നൽകുേമ്പാൾ തിരമാലക്ക് തള്ളിനീക്കാനാകില്ലെന്നതിന് പുറമെ ഭൂഗുരുത്വാകർഷണംകൊണ്ട് താഴേക്കിരുന്ന് ബലപ്പെടും.
തീരത്തോ ഫാക്ടറികളിൽ നിർമിച്ചോ ചെൽേപ്ലായിഡ് കടൽഭിത്തിയും പുലിമുട്ടും നിർമിക്കാൻ എത്തിക്കാം. ഇക്കാര്യത്തിൽ സർക്കാറാണ് തുടർനടപടി എടുക്കേണ്ടതെന്നും ഫൈവ് സ്റ്റാർ സർവിസ് ഗ്രൂപ് അംഗങ്ങളായ ജോസി സേവ്യർ, പോേളാ മരിയൻ കിളിയാറ, ഡോ. അഭിജിത്ത് ഡി. ഭട്ട്, കെ.ടി. അഗസ്റ്റിൻ കുട്ടിശ്ശേരി എന്നിവർ അറിയിച്ചു.