ട്രാൻസ്ഫോർമർ അഗ്നിക്കിരയായി; ഒഴിവായത് വൻദുരന്തം
text_fieldsഅങ്കമാലി കിഴക്കേപള്ളിക്ക് സമീപം സ്ഥാപിച്ചിരുന്ന കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോർമർ അഗ്നിക്കിരയായപ്പോൾ
അങ്കമാലി: കിഴക്കേപള്ളിക്ക് അടുത്ത് കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോർമറിന് തീപിടിച്ചു. ആളപായമോ മറ്റ് ദുരന്തങ്ങളോ ഉണ്ടായില്ല. സംഭവം അറിഞ്ഞയുടൻ അങ്കമാലി അഗ്നിരക്ഷാസേന അസി. സ്റ്റേഷൻ ഓഫിസർ അബ്ദുൽ നസീറിെൻറ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തിയാണ് തീയണച്ചത്.
ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. അഗ്നിബാധയുടെ കാരണം വ്യക്തമായിട്ടില്ല. തീ സമീപപ്രദേശങ്ങളിലേക്ക് പടരാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി.
രക്ഷാപ്രവർത്തനത്തിൽ സേനാംഗങ്ങളായ ബെന്നി അഗസ്റ്റിൻ, എം.ആർ. അരുൺ, കെ.ജി. സാംസൺ, എ.പി. ഷിഫിൻ, ശശിധരൻ നായർ എന്നിവരും പങ്കാളികളായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

