അങ്കമാലി: യുവാവിനെ രാത്രിയിൽ പഞ്ചായത്ത് അംഗം പട്ടികക്കോൽ ഉപയോഗിച്ച് മർദിച്ചതായി പരാതി. പാറക്കടവ് പഞ്ചായത്തിലെ എളവൂർ ചെട്ടികുന്ന് പള്ളിക്ക് സമീപം താമസിക്കുന്ന ചക്യത്ത് വീട്ടിൽ ബിജു സെബാസ്റ്റ്യനാണ് (37) മർദനമേറ്റത്. വെള്ളിയാഴ്ച രാത്രിയോടെ ബിജുവിെൻറ വീടിന് സമീപത്തായിരുന്നു സംഭവം.
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ശരീരമാസകലം പരിക്കേറ്റ ബിജുവിനെ കറുകുറ്റി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാറക്കടവ് 17ാം വാർഡ് അംഗം പൗലോസ് കല്ലറക്കലാണ് അക്രമം നടത്തിയതെന്നാണ് പരാതി. പ്രതി ഒളിവിലാണെന്നും ഇയാൾക്കെതിരെ മാരകായുധങ്ങളുപയോഗിച്ച് ആക്രമിച്ചതിന് കേസെടുത്തതായി അങ്കമാലി സ്റ്റേഷൻ ഹൗസ് ഓഫിസർ പറഞ്ഞു. ഇരുവരും തമ്മിൽ പതിവായി അതിർത്തിത്തർക്കവും കഴിഞ്ഞ ദിവസം കോവിഡ് വാക്സിൻ എടുക്കുന്നതിനെ സംബന്ധിച്ചുമുണ്ടായ തർക്കവുമാണ് ആക്രമണത്തിൽ കലാശിച്ചതാണെന്നാണ് പറയുന്നത്.