ഇന്ധന വിലവർധനയിൽ സ്വകാര്യ ബസ് ഉടമകളുടെ പ്രതിഷേധം
text_fieldsഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് മേഖല പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ
അങ്കമാലി പട്ടണത്തിൽ ബസ് ഉടമകൾ ബസുകൾ
കെട്ടിവലിച്ച് പ്രതിഷേധിച്ചപ്പോൾ
അങ്കമാലി: ഇന്ധനവില വർധനയിൽ പട്ടണത്തിൽ സ്വകാര്യ ബസ് ഉടമകൾ സംഘടിപ്പിച്ച പ്രതിഷേധം വേറിട്ട കാഴ്ചയായി. അങ്കമാലി മേഖല പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ നേതൃത്വത്തിലാണ് ബസ് കെട്ടിവലിച്ചും തെരുവിൽ കഞ്ഞിവെച്ചും പ്രതിഷേധം സംഘടിപ്പിച്ചത്. കോവിഡ് പ്രതിസന്ധിയിൽ നട്ടംതിരിയുന്ന സ്വകാര്യബസ് മേഖലക്ക് ഇന്ധനവില വർധന ഇരുട്ടടിയായതായി ഉടമകൾ ചൂണ്ടിക്കാട്ടി.
പ്രതിഷേധ യോഗം റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് എ.പി. ജിബി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് എം.ബി. സത്യൻ, ബി.ഒ. ഡേവിസ്, ജോളി തോമസ്, കെ.ബി. സുനീർ, നെൽസൺ മാത്യു, സി.ബി. നവാസ്, കെ.വി. ജോജി, ജോർജ് കൂട്ടുങ്ങൽ, ടി. എസ്. സിജുകുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

