മലയാറ്റൂര്‍ കുരിശുമുടി തീർഥാടനം സമാപിച്ചു
text_fieldsമലയാറ്റൂർ കുരിശുമല ഇറങ്ങുന്ന വിശ്വാസികള്‍
മലയാറ്റൂര്‍ (എറണാകുളം): അന്തർദേശീയ തീര്‍ഥാടനകേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടി തീർഥാടനം സമാപിച്ചു. കുരിശുമുടിയിൽനിന്ന് സെന്റ് തോമസ് പള്ളിയിലേക്ക് (താഴത്തെ പള്ളി) എട്ടാമിടം തിരുനാളിന്റെ ഭാഗമായി ഞായറാഴ്ച വൈകീട്ട് നാലിന് പൊൻപണം ഇറക്കിയതോടെയാണ് തീർഥാടനത്തിന് സമാപനമായത്.
തുടർന്ന് ആഘോഷമായ പാട്ടുകുര്‍ബാനയും തിരുസ്വരൂപം എടുത്തുവെക്കലും നടന്നു. തീർഥാടനകാലത്ത് നൂറുകണക്കിന് വിശ്വാസികളാണ് കുരിശുമല കയറാൻ ഒഴുകിയെത്തിയത്. ചടങ്ങുകൾക്ക് വികാരി വർഗീസ് മണവാളൻ, കൈക്കാരന്മാരായ തങ്കച്ചൻ കുറിയേടത്ത്, സാജു മാടവന, വർഗീസ് മേനാച്ചേരി എന്നിവർ നേതൃത്വം നൽകി.