Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAnkamalychevron_rightനി​ല​നി​ർ​ത്താ​നും...

നി​ല​നി​ർ​ത്താ​നും പി​ടി​ച്ചെ​ടു​ക്കാ​നും പോ​രാ​ട്ടം

text_fields
bookmark_border
നി​ല​നി​ർ​ത്താ​നും പി​ടി​ച്ചെ​ടു​ക്കാ​നും പോ​രാ​ട്ടം
cancel

അ​ങ്ക​മാ​ലി: ചാ​ല​ക്കു​ടി ലോ​ക്​​സ​ഭ മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യി 1965ലാ​ണ് അ​ങ്ക​മാ​ലി നി​യ​മ​സ​ഭ മ​ണ്ഡ​ലം രൂ​പ​വ​ത്ക​രി​ക്ക​പ്പെ​ട്ട​ത്. മു​ന്ന​ണി ബ​ന്ധ​ങ്ങ​ളു​ടെ മാ​റ്റ​ത്തി​ന​നു​സൃ​ത​മാ​യി ഇ​രു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളും പ​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ വി​ജ​യി​ച്ച മ​ണ്ഡ​ല​മാ​ണ് അ​ങ്ക​മാ​ലി​യെ​ങ്കി​ലും കൂ​ടു​ത​ലും യു.​ഡി.​എ​ഫി​നെ​യാ​ണ് തു​ണ​ച്ചി​ട്ടു​ള്ള​ത്. അ​ങ്ക​മാ​ലി ന​ഗ​ര​സ​ഭ​യും, പാ​റ​ക്ക​ട​വ്, ക​റു​കു​റ്റി, തു​റ​വൂ​ർ, മൂ​ക്ക​ന്നൂ​ർ, മ​ഞ്ഞ​പ്ര, കാ​ല​ടി, മ​ല​യാ​റ്റൂ​ർ-​നീ​ലേ​ശ്വ​രം, അ​യ്യ​മ്പു​ഴ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളും ഉ​ൾ​പ്പെ​ട്ട​താ​ണ് മ​ണ്ഡ​ലം. അ​ങ്ക​മാ​ലി ന​ഗ​ര​സ​ഭ​യും, അ​യ്യ​മ്പു​ഴ ഒ​ഴി​കെ ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ളും യു.​ഡി.​എ​ഫാ​ണ് ഭ​രി​ക്കു​ന്ന​ത്. അ​യ്യ​മ്പു​ഴ​യി​ൽ കു​റ​ഞ്ഞ സീ​റ്റി​ലാ​ണ് യു.​ഡി.​എ​ഫി​ന് ഭ​ര​ണം ന​ഷ്ട​പ്പെ​ട്ട​ത്.

പ്ര​തി​പ​ക്ഷ​മി​ല്ലാ​തെ അ​ങ്ക​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​വും യു.​ഡി.​എ​ഫി​നാ​ണ്. ഒ​ന്ന​ര​പ​തി​റ്റാ​ണ്ടോ​ള​മാ​യി യു.​ഡി.​എ​ഫാ​ണ് മി​ക്ക പ​ഞ്ചാ​യ​ത്തു​ക​ളും ഭ​രി​ച്ചി​രു​ന്ന​ത്. യു.​ഡി.​എ​ഫി​ന്​ വേ​ണ്ടി സി​റ്റി​ങ്​ എം.​എ​ൽ.​എ റോ​ജി എം. ​ജോ​ണി​നെ​യാ​ണ്​ മൂ​ന്നാം ത​വ​ണ​യും ക​ള​ത്തി​ലി​റ​ക്കി​യി​ട്ടു​ള്ള​ത്. എ​റ​ണാ​കു​ളം പ​ക​രം ന​ൽ​കി ജ​ന​താ​ദ​ളി​ൽ നി​ന്ന്​ സി.​പി.​എം ഏ​റ്റെ​ടു​ത്ത സീ​റ്റി​ൽ പെ​രു​മ്പാ​വൂ​രി​ലെ മു​ൻ എം.​എ​ൽ.​എ സാ​ജു പോ​ളാ​ണ്​ എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി. ട്വ​ന്‍റി 20ക്ക്​ ​എ​ൻ.​ഡി.​എ ന​ൽ​കി​യ സീ​റ്റി​ൽ പ്രോ​മി കു​ര്യാ​ക്കോ​സി​നെ​യാ​ണ്​ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യി​ട്ടു​ള്ള​ത്.

മു​മ്പ്​ ന​ട​ന്ന 11 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഏ​ഴ്​ ത​വ​ണ യു.​ഡി.​എ​ഫും നാ​ല്​​ ത​വ​ണ എ​ൽ.​ഡി.​എ​ഫും വി​ജ​യി​ച്ചു. വി​വി​ധ കാ​ല​ങ്ങ​ളി​ലാ​യി എ​ൽ.​ഡി.​ഫി​ന്​ വേ​ണ്ടി എ.​പി. കു​ര്യ​ൻ, അ​ഡ്വ. ജോ​സ്​ തെ​റ്റ​യി​ൽ എ​ന്നി​വ​രും യു.​ഡി.​എ​ഫി​ന്​ വേ​ണ്ടി എം.​വി. മാ​ണി, പി.​ജെ. ജോ​യി, റോ​ജി എം. ​ജോ​ൺ എ​ന്നി​വ​രു​മാ​ണ്​ മ​ണ്ഡ​ല​​ത്തെ നി​യ​മ​സ​ഭ​യി​ൽ പ്ര​തി​നി​ധീ​ക​രി​ച്ച​ത്. 2016ലെ ​ക​ന്നി​യ​ങ്ക​ത്തി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ റോ​ജി എം. ​ജോ​ൺ 9186 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ന്​ ജ​ന​താ​ദ​ളി​ന്‍റെ ബെ​ന്നി മൂ​ഞ്ഞേ​ലി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. 2021ൽ ​വീ​ണ്ടും ക​ള​ത്തി​ലി​റ​ങ്ങി​യ റോ​ജി ജ​ന​താ​ദ​ളി​ലെ മു​ൻ മ​ന്ത്രി കൂ​ടി​യാ​യ അ​ഡ്വ. ജോ​സ് തെ​റ്റ​യി​ലി​നെ 15929 വോ​ട്ടി​ന്​ തോ​ൽ​പ്പി​ച്ചു.

2019ലെ ​ലോ​ക​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചാ​ല​ക്കു​ടി മ​ണ്ഡ​ല​ത്തി​ൽ സി​നി​മ താ​രം ഇ​ന്നെ​സ​ന്‍റി​നെ​യാ​ണ് എ​ൽ.​ഡി.​എ​ഫ് ക​ള​ത്തി​ലി​റ​ക്കി​യ​ത്. യു.​ഡി.​എ​ഫി​ലെ ബെ​ന്നി ബ​ഹ​നാ​നേ​ക്കാ​ൾ 13863 വോ​ട്ടു​ക​ൾ അ​ങ്ക​മാ​ലി​യി​ൽ ഇ​ന്ന​സെ​ന്‍റി​ന് ല​ഭി​ച്ചു. എ​ന്നാ​ൽ, 2024ലെ ​ലോ​ക​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന ബെ​ന്നി ബ​ഹ​നാ​ന് എ​ൽ.​ഡി.​എ​ഫി​ലെ പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥി​നേ​ക്കാ​ൾ 16867 വോ​ട്ടു​ക​ൾ കൂ​ടു​ത​ൽ ല​ഭി​ച്ചു. എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ന് അ​ങ്ക​മാ​ലി​യി​ൽ ല​ഭി​ച്ച​ത്​ 13863 വോ​ട്ടാ​ണ്.

സ​ർ​ക്കാ​ർ വി​രു​ദ്ധ വി​കാ​ര​വും പ്ര​തി​പ​ക്ഷ ചേ​രി​യി​ലാ​യി​രു​ന്നി​ട്ടും മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കാ​ൻ സാ​ധി​ച്ച പ​ദ്ധ​തി​ക​ളും പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ഗ​ര​സ​ഭ​യി​ലും ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഭ​ര​ണം നേ​ടാ​നാ​യ​തു​മാ​ണ്​ ഇ​ത്ത​വ​ണ യു.​ഡി.​എ​ഫ്​ പ്ര​തീ​ക്ഷ വെ​ക്കു​ന്ന ഘ​ട​ക​ങ്ങ​ൾ. അ​തേ​സ​മ​യം, ചി​ല​യി​ട​ങ്ങ​ളി​ൽ പാ​ർ​ട്ടി​യി​ലെ ചേ​രി​പ്പോ​രും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്കം ഇ​നി​യും പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യാ​ത്ത​തും കോ​ൺ​ഗ്ര​സി​ന് ത​ല​വേ​ദ​ന​യാ​ണ്. അ​ങ്ക​മാ​ലി ബൈ​പാ​സ്, കാ​ല​ടി സ​മാ​ന്ത​ര​പാ​ലം, ടൂ​റി​സം സ​ർ​ക്യൂ​ട്ട്, എം.​സി. റോ​ഡ് നാ​ലു​വ​രി പാ​ത​യാ​ക്ക​ൽ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ 10 വ​ർ​ഷം കി​ട്ടി​യി​ട്ടും ന​ട​പ്പാ​ക്കാ​നാ​കാ​ത്ത​ത്​ എം.​എ​ൽ.​എ​യു​ടെ പ​രാ​ജ​യ​മാ​യി എ​ൽ.​ഡി.​എ​ഫ്​ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്നു.

ക്ഷേ​മ പെ​ൻ​ഷ​ൻ അ​ട​ക്ക​മു​ള്ള സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ വോ​ട്ടാ​യി മാ​റു​മെ​ന്നാ​ണ്​ ഇ​ട​ത്​ ക​ണ​ക്കു​കൂ​ട്ട​ൽ. സ​മീ​പ​കാ​ല​ത്ത്​ സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ലി​ല്ലാ​തി​രു​ന്ന സാ​ജു പോ​ളി​നെ അ​ങ്ക​മാ​ലി​യി​ൽ നി​യോ​ഗി​ച്ച​തും അ​ങ്ക​മാ​ലി​യി​ൽ നി​ന്നു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ അ​വ​ഗ​ണി​ച്ച​തും ജ​ന​താ​ദ​ളി​ൽ നി​ന്ന് സീ​റ്റ് പി​ടി​ച്ച് വാ​ങ്ങി​യെ​ന്ന പ്ര​ചാ​ര​ണ​വും ഇ​ട​ത് മു​ന്ന​ണി​ക്ക്​ നേ​രെ വി​മ​ർ​ശ​ന​മാ​യി ഉ​യ​രു​ന്നു​ണ്ട്. ദേ​ശീ​യ​പാ​ത​യും എം.​സി റോ​ഡും സം​ഗ​മി​ക്കു​ന്ന അ​ങ്ക​മാ​ലി​യി​ലെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​യി മൂ​ന്ന് പ​തി​റ്റാ​ണ്ടാ​യി ഇ​രു​മു​ന്ന​ണി​ക​ളും പ്ര​ഖ്യാ​പി​ക്കു​ന്ന ബൈ​പാ​സ് പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കാ​ത്ത​താ​ണ് മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന തെ​ര​ഞ്ഞെ​ടു​പ്പ് വി​ഷ​യം. എം.​സി റോ​ഡി​ലെ മ​ണി​ക്കൂ​റു​ക​ൾ നീ​ളു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​യി പു​റ​മ്പോ​ക്ക് ക​ണ്ടെ​ത്തി​യും പൊ​ന്നും വി​ല​ക്ക് സ്ഥ​ലം ഏ​റ്റെ​ടു​ത്തും എം.​സി റോ​ഡ് മൂ​ന്ന് വ​രി​പ്പാ​ത​യാ​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം ന​ട​പ്പാ​കാ​ത്ത​തും തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്.

റോ​ജി (യു.ഡി.എഫ്)

തു​ട​ർ​ച്ച​യാ​യി ര​ണ്ട് ത​വ​ണ അ​ങ്ക​മാ​ലി മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട റോ​ജി, കു​ന്നു​ക​ര സ്വ​ദേ​ശി​യാ​ണ്. മു​ല്ല​ൻ​മാ​ട​ക്ക​ൽ വീ​ട്ടി​ൽ എം.​വി. ജാ​ൺ-​എ​ൽ​സ​മ​മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. 1982 മേ​യ്​ 20നാ​ണ്​ ജ​ന​നം. ഭാ​ര്യ: കാ​ല​ടി മാ​ണി​ക്യ​മം​ഗ​ലം, പു​ളി​യേ​ലി​പ്പ​ടി​യി​ൽ കോ​ല​ഞ്ചേ​രി കു​ടും​ബാം​ഗം ലി​പ്സി പൗ​ലോ​സ്( ഇ​ന്‍റീ​രി​യ​ർ ഡി​സൈ​ന​ർ).

സാ​ജു പോ​ൾ (എ​ൽ.​ഡി.​എ​ഫ്)

മു​ൻ കോ​ൺ​ഗ്ര​സ്​ എം.​എ​ൽ.​എ പി.​ഐ. പൗ​ലോ​സി​ന്‍റെ മ​ക​ൻ. 1966 മേ​യ്​ എ​ട്ടി​ന്​ ജ​നി​ച്ചു. 2001മു​ത​ൽ 2016 വ​രെ തു​ട​ർ​ച്ച​യാ​യി മൂ​ന്ന് ത​വ​ണ പെ​രു​മ്പാ​വൂ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഭാ​ര്യ: പെ​രു​മ്പാ​വൂ​ർ രാ​യ​മം​ഗ​ലം പൊ​യ്ക്കാ​ട്ടി​ൽ കു​ടും​ബാം​ഗം ഷൈ​നി. മ​ക്ക​ൾ: സാ​റ, സൂ​സ​ൺ, സോ​ണ. മ​രു​മ​ക​ൻ: ബി​നു​വ​ർ​ഗീ​സ്. മാ​താ​വ്​ സാ​റാ​മ്മ.

പ്രോ​മി കു​ര്യാ​ക്കോ​സ് (എ​ൻ.​ഡി.​എ)

അ​ങ്ക​മാ​ലി സ്വ​ദേ​ശി. 1982 ഫെ​ബ്രു​വ​രി 23ന്​ ​ജ​ന​നം. റി​യാ​ലി​റ്റി ഷോ​യി​ലൂ​ടേ​യും അ​ഭി​ന​യ​ത്തി​ലൂ​ടേ​യും ശ്ര​ദ്ധേ​യ​നും അ​ങ്ക​മാ​ലി​യി​ലെ അ​റി​യ​പ്പെ​ടു​ന്ന സം​രം​ഭ​ക​നു​മാ​ണ്. ഭാ​ര്യ: നി​ത പ്രോ​മി ( ന​ടി, വ്ലോ​ഗ​ർ). മ​ക്ക​ൾ: റി​ച്ചാ​ർ​ഡ് പ്രോ​മി, എ​ഡ്വി​ൻ പ്രോ​മി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election campaignCandidateschalakudyKerala Assembly Election 2026
News Summary - Kerala Assembly Election 2026 Chalakudy Constitency
Next Story