Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAnkamalychevron_rightവീട്ടിനുള്ളിൽ നിന്ന്...

വീട്ടിനുള്ളിൽ നിന്ന് സ്വർണവും പണവും മോഷ്ടിച്ചു; മോഷ്ടാവിന്‍റേതെന്ന് സംശയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചു

text_fields
bookmark_border
angamaly 8977656
cancel

അങ്കമാലി: തുറവൂരിൽ അർധരാത്രി വീടിനകത്ത് കടന്ന് സ്വർണവും പണവും മോഷ്ടിച്ചു. തുറവൂർ ഡയറി കവലയിൽ മുളവരിക്കൽ വീട്ടിൽ അന്തോണി ജോയിയുടെ വീട്ടിലായിരുന്നു മോഷണം നടന്നത്. രണ്ടര പവൻ സ്വർണവും, 15,000 രൂപയുമാണ് കവർന്നത്.

വെള്ളിയാഴ്ച പുലർച്ചെ 1.30ഓടെ മുൻവശത്ത വാതിൽ തുറന്ന് അകത്ത് കയറിയ മോഷ്ടാവ് മുറിയിലെ സ്റ്റാൻഡുകളിൽ സൂക്ഷിച്ചിരുന്ന രണ്ട് പേഴ്സുകളിൽ നിന്നാണ് പണവും, സ്വർണാഭരണവും കവർന്നത്. വീട്ടുകാർ ഉറക്കത്തിലായിരുന്നു.

സമീപത്തെ മറ്റ് ചില വീടുകളിലും മോഷണശ്രമം നടന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല. മോഷണ വിവരം രാവിലെയാണ് വീട്ടുകാർ അറിയുന്നത്. ജോയിയുടെ പരാതിയെത്തുടർന്ന് അങ്കമാലി പൊലീസ് എത്തി അന്വേഷണം നടത്തി. സമീപത്തെ വീട്ടിൽ നിന്ന് മോഷ്ടാവിന്‍റേതെന്ന് സംശയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെടുത്തു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft News
News Summary - Gold and cash were stolen from inside the house
Next Story