Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAnkamalychevron_rightപെട്രോൾ പമ്പിന് സമീപം...

പെട്രോൾ പമ്പിന് സമീപം 11 കെ.വി ലൈനിൽ തീപിടിത്തം; വൻദുരന്തം ഒഴിവായി

text_fields
bookmark_border
fire at 11kv line
cancel
camera_alt

ദേ​ശീ​യ​പാ​ത​യി​ൽ വൈ​ദ്യു​തി​ലൈ​നി​ലു​ണ്ടാ​യ തീ​പി​ടി​ത്തം അ​ങ്ക​മാ​ലി അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി അ​ണ​ച്ച​പ്പോ​ൾ

അ​ങ്ക​മാ​ലി: ദേ​ശീ​യ​പാ​ത​യി​ൽ അ​ങ്ക​മാ​ലി മോ​ണി​ങ്സ്​​റ്റാ​ർ കോ​ള​ജി​ന് സ​മീ​പം ഭാ​ര​ത് പെ​ട്രോ​ൾ പ​മ്പി​ന്​ മു​ൻ​വ​ശ​ത്തെ വൈ​ദ്യു​തി​ലൈ​നി​ൽ തീ​പി​ടി​ത്തം. അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് വൈ​ദ്യു​തി തൂ​ണി​ലെ 11 കെ.​വി ഇ​ൻ​സു​ലേ​റ്റ​ർ ലൈ​നി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

ലൈ​നി​ൽ തീ ​പ​ട​ർ​ന്ന് പൊ​ട്ടി​ത്തെ​റി​ക്കു​ന്ന​തു​ക​ണ്ട് ദേ​ശീ​യ​പാ​ത​യി​ലെ വാ​ഹ​ന​ങ്ങ​ളും കാ​ൽ​ന​ട​ക്കാ​രും പ​മ്പ്​ ജീ​വ​ന​ക്കാ​രും ഭീ​തി​യി​ലാ​യി. അ​ഗ്നി​ര​ക്ഷാ​സേ​ന​യെ അ​റി​യി​ക്കു​ക​യും അ​സി. സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ ബി​ജു ആ​ൻ​റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സേ​ന​യെ​ത്തി ഫ​യ​ർ എ​ക്സ്​​റ്റി​ങ്​​ഗ്യു​ഷ​ർ ഉ​പ​യോ​ഗി​ച്ച് മി​നി​റ്റു​ക​ൾ​ക്ക​കം തീ ​അ​ണ​ക്കു​ക​യും ചെ​യ്​​തു.

പ​മ്പി​ന്​ മു​ന്നി​െ​ല വൈ​ദ്യു​തി ലൈ​നി​ൽ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് സ​മാ​ന​രീ​തി​യി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ന്ന് പെ​ട്രോ​ൾ ബ​ങ്കി​ലേ​ക്ക് തീ ​വ്യാ​പി​ക്കു​മെ​ന്ന ഭീ​തി​യി​ൽ ജ​നം പ​രി​ഭ്രാ​ന്ത​രാ​യി ഓ​ടു​ക​യാ​യി​രു​ന്നു. അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petrol pumpcaught fire
News Summary - fire in 11 KV line near petrol pump
Next Story