ഉപഭോക്താവിന്‍റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം -മന്ത്രി റോജി എം. ജോണ്‍
text_fieldsഅങ്കമാലി: ഉപഭോക്താവിന്‍റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് മന്ത്രി റോജി എം. ജോണ്‍. ആരോഗ്യത്തിന് ഹാനികരമായ ഉല്‍പ്പന്നങ്ങള്‍ തടയണമെന്നും ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറച്ച് വില്‍പ്പനാന്തര സേവനത്തിന് അധിക തുക ഈടാക്കുന്ന വിപണന തന്ത്രത്തിനെതിരെ ഉപഭോക്താക്കൾ ജാഗരൂകരാകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അങ്കമാലി വ്യാപാരഭവനിൽ സംഘടിപ്പിച്ച ഉപഭോക്തൃ സംഗമവും ഉപഭോക്തൃ നിയമബോധവല്‍ക്കരണ കണ്‍വെന്‍ഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാതല വിവരാവകാശ കാമ്പയിന്‍ ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. അങ്കമാലി നഗരസഭ അധ്യക്ഷ റീത്ത പോള്‍ അധ്യക്ഷത വഹിച്ചു. വര്‍ഗീസ് മൂലന്‍ മുഖ്യപ്രഭാഷണം നടത്തി. ആലുവ താലൂക്കിലെ മികച്ച സ്കൂളുകള്‍ക്കുള്ള കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അവാര്‍ഡുകൾ ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂള്‍ പ്രിന്‍സിപ്പൽ ഫാ. പോള്‍ ചാലിശ്ശേരി, സ്കൂള്‍ ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ബിനീറ്റ ചെറിയാന്‍, സെന്‍റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ പ്രിന്‍സിപ്പൽ സിസ്റ്റര്‍ ലിസിന്‍ മരിയ, ഹോളിഫാമിലി ഹൈസ്ക്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മെറിന്‍ ജോര്‍ജ്, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ പ്രസിഡന്‍റ് പ്രിന്‍സ് തെക്കന്‍, കെ.കെ ഓയില്‍ ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ കെ.കെ. വിജയകുമാര്‍ എന്നിവര്‍ ഏറ്റുവാങ്ങി.
കൗണ്‍സില്‍ മുന്‍ അംഗം അഡ്വ. എ.ഡി. ബെന്നി, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് പ്രിന്‍സ് തെക്കന്‍, ജോസഫ് വര്‍ഗീസ് വെളിയത്ത്, പി.ടി. റപ്പായി, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ രജനി ശിവദാസന്‍, ഫാ. പോള്‍ ചാലിശ്ശേരി, ബിനീറ്റ ചെറിയാന്‍, സിസ്റ്റർ മെറിന്‍ ജോര്‍ജ്, സിസ്റ്റര്‍ ലിസിന്‍ മരിയ, കെ.കെ. വിജയകുമാര്‍, കെവിന്‍ വര്‍ഗീസ്, ഡോ. നൈന ശിവരാജ്, സജു ജോസഫ്, മില്‍സണ്‍ ജോര്‍ജ്, ജയേഷ് മാത്യു എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

