ഡിപ്പോകളില്‍ ബിവറേജ് ഔട്ട്ലറ്റ്; ധര്‍ണ സംഘടിപ്പിച്ചു
text_fieldsഡിപ്പോകളില്‍ ബിവറേജ് ഒൗട്ട്ലറ്റ് തുടങ്ങാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച്
വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല കമ്മിറ്റി അങ്കമാലി കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിന്
മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ ജില്ല പ്രസിഡൻറ് ജ്യോതിവാസ് പറവൂര്‍ ഉദ്ഘാടനം ചെയ്യുന്നു
അങ്കമാലി: കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ ബിവറേജ് ഒൗട്ട്ലറ്റ് തുടങ്ങാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല കമ്മിറ്റി അങ്കമാലി കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിന് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു. ജില്ല പ്രസിഡൻറ് ജ്യോതിവാസ് പറവൂര്‍ ഉദ്ഘാടനം ചെയ്തു.
മദ്യവര്‍ജനം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച ഇടതുമുന്നണി സംസ്ഥാനമാകെ മദ്യം ഒഴുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മദ്യനയ നിലപാടുകള്‍ തിരുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സമിതി അംഗം പ്രേമ ജി. പിഷാരടി മുഖ്യപ്രഭാഷണം നടത്തി. ജില്ല ജനറല്‍ സെക്രട്ടറി കെ.എച്ച്. സദക്കത്ത് അധ്യക്ഷത വഹിച്ചു.
ജില്ല വൈസ് പ്രസിഡൻറ് ഷംസുദ്ദീന്‍ എടയാര്‍, എഫ്.ഐ.ടി.യു ജില്ല പ്രസിഡൻറ് എം.എച്ച്. മുഹമ്മദ്, ജില്ല ജനറല്‍ സെക്രട്ടറി നൗഷാദ് ശ്രീമൂലനഗരം, ജില്ല സമിതി അംഗങ്ങളായ മേരി ജോസ്, സാജന്‍ ചെറായി, പ്രവാസി വെല്‍ഫെയര്‍ ഫോറം ജില്ല ജനറല്‍ സെക്രട്ടറി നസീര്‍ അലിയാര്‍, ഭൂസമര സമിതി ജില്ല കമ്മിറ്റി അംഗം രാജന്‍ മുട്ടിനകം എന്നിവര്‍ സംസാരിച്ചു.

