Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAnkamalychevron_rightനായത്തോട് കവലയിൽ...

നായത്തോട് കവലയിൽ വാഹനാപകടം; രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
നായത്തോട് കവലയിൽ വാഹനാപകടം; രണ്ടുപേർക്ക് പരിക്ക്
cancel

അ​ങ്ക​മാ​ലി: എം.​സി റോ​ഡി​ൽ നാ​യ​ത്തോ​ട് ക​വ​ല​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ എ​തി​രെ വ​ന്ന സ്കൂ​ട്ട​റി​ലും ത​ടി​ലോ​റി​യി​ലും ഇ​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. ഇ​രു​വ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11നാ​ണ്​ അ​പ​ക​ടം.

തൃ​ശൂ​ർ ഭാ​ഗ​ത്തു​നി​ന്ന് പെ​രു​മ്പാ​വൂ​രി​ലേ​ക്ക് ത​ടി ക​യ​റ്റി പോ​യ ലോ​റി​യി​ൽ എ​തി​ർ​ദി​ശ​യി​ൽ നി​ന്ന് വ​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ്കൂ​ട്ട​റി​ലും ഇ​ടി​ച്ച​ശേ​ഷ​മാ​ണ് നി​ന്ന​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി​യി​ലെ ത​ടി പ​തി​ച്ച്​ റോ​ഡ​രി​കി​ലെ വൈ​ദ്യു​തി പോ​സ്റ്റ് ത​ക​ർ​ന്നു.

ലോ​റി​യു​ടെ മു​ൻ​ഭാ​ഗ​വും കാ​റി​ന്‍റെ മു​ൻ​ഭാ​ഗ​വും ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ​ക്കും സ്കൂ​ട്ട​ർ യാ​ത്രി​ക​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് എം.​സി റോ​ഡി​ൽ ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. അ​ങ്ക​മാ​ലി പൊ​ലീ​സും അ​ഗ്നി ര​ക്ഷ​സേ​ന​യും നാ​ട്ടു​കാ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local newsaccident
News Summary - Accident; 2 injured
Next Story