Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightഗ്യാസ് സിലിണ്ടർ...

ഗ്യാസ് സിലിണ്ടർ പെരിയാറിൽ ഒഴുക്കി പ്രതിഷേധിച്ചു

text_fields
bookmark_border
youth league protest
cancel
camera_alt

മുസ്ലിം യൂത്ത് ലീഗ്‌ ആലുവ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരിയാറിൽ ഗ്യാസ് സിലിണ്ടർ ഒഴുക്കി നടത്തിയ പ്രതിഷേധം മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡൻറ് എം.കെ.എ ലത്തിഫ് ഉദ്ഘാടനം ചെയ്യുന്നു 

ആലുവ: രാജ്യം കോവിഡ് പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോൾ അടിക്കടി പാചക വാതക വില വർധിപ്പിച്ച് ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന മോദി - പിണറായി കൂട്ടുകെട്ടിനെതിരെ മുസ്ലിം യൂത്ത് ലീഗ്‌ ആലുവ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരിയാറിൽ ഗ്യാസ് സിലിണ്ടർ ഒഴുക്കി പ്രതിഷേധിച്ചു.

മുസ്ലിം ലീഗ് ആലുവ നിയോജക മണ്ഡലം പ്രസിഡൻറ് എം.കെ.എ ലത്തിഫ് ഉദ്ഘാടനം ചെയ്തു. ആലുവ കടത്തുകടവിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ യൂത്ത് ലീഗ് ആലുവ നിയോജക മണ്ഡലം പ്രസിഡൻറ് സജീർ അറക്കൽ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി ജിന്നാസ് കുന്നത്തേരി സ്വാഗതവും ട്രഷറർ സുഫീർ ഹുസൈൻ നന്ദിയും പറഞ്ഞു. മുസ്ലിംലീഗ് നിയോജക മണ്ഡലം സെക്രട്ടറി പി.എ. താഹിർ, ജില്ല വൈസ് പ്രസിഡൻറുമാരായ പി.എം. നാദിർഷ, കെ.എച്ച്. അസ്ഹർ, യൂത്ത് ലീഗ് മുൻ ജില്ല ട്രഷറർ എം.എ. സൈദ് മുഹമ്മദ്, മണ്ഡലം വൈസ് പ്രസിഡൻറുമാരായ സി.എ. അബ്ദുൽ ഷുക്കൂർ, കെ.എസ്. ജഫൽ, റഷീദ് കരിപ്പായി, സെക്രട്ടറിമാരായ കെ.എച്ച്. ഷാജഹാൻ, സംജാദ് കൂറ്റായി, മുഹമ്മദ് ഷറഫുദ്ദീൻ, പ്രവാസി ലീഗ് ആലുവ നിയോജക മണ്ഡലം പ്രസിഡൻറ് സലിം എടയപ്പുറം, സാനിഫ് അലി എന്നിവർ സംബന്ധിച്ചു.

Show Full Article
TAGS:lpg price hikeyouth leagueperiyar
Next Story