Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightകാറ്റ്, മഴ: വ്യാപക...

കാറ്റ്, മഴ: വ്യാപക നാശം; വൈദ്യുതി നിലച്ചു

text_fields
bookmark_border
കാറ്റ്, മഴ: വ്യാപക നാശം; വൈദ്യുതി നിലച്ചു
cancel

ആ​ലു​വ: ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ആ​ലു​വ മേ​ഖ​ല​യി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ടം. ആ​ലു​വ ന​ഗ​ര​ത്തി​ലെ ശാ​സ്ത ക്ഷേ​ത്ര​ത്തി​ലെ 200പ​രം വ​ർ​ഷം പ​ഴ​ക്കം ക​രു​തു​ന്ന കൂ​റ്റ​ൻ ആ​ൽ​മ​രം ക​ട​പു​ഴ​കി. തൊ​ട്ട​ടു​ത്ത കെ​ട്ടി​ട​ത്തി​ലും കാ​റി​ലേ​ക്കും വീ​ണ് നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.​ആ​ലു​വ ന​ഗ​ര​ത്തി​ൽ​നി​ന്ന് ദേ​ശീ​യ പാ​ത​യി​ലേ​ക്കു​ള​ള റോ​ഡി​ൽ മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. ആ​ലു​വ യു.​സി കോ​ള​ജ് മി​ല്ലു​പ​ടി​യി​ൽ ക​ന​ത്ത കാ​റ്റി​ൽ ദി​ന​നാ​ഥ് എ​ന്ന​യാ​ളു​ടെ വീ​ടി​ന്റെ മേ​ൽ​ക്കൂ​ര പ​റ​ന്നു​പോ​യി. ആ​ലു​വ ചെ​മ്പ​ക​ശ്ശേ​രി ക​ട​വ്റോ​ഡി​ൽ വ​ൻ​മ​രം ക​ട​പു​ഴ​കി റോ​ഡി​ന് കു​റു​കെ വീ​ണു. മ​രം വെ​ട്ടി​മാ​റ്റാ​നും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു​മാ​യി ആ​ലു​വ അ​ഗ്നി​ര​ക്ഷാ​നി​ല​യ​ത്തി​ലേ​ക്ക് 25ല​ധി​കം വി​ളി​ക​ളാ​ണ് എ​ത്തി​യ​ത്. പ​ര​ക്കെ വൈ​ദ്യു​തി ത​ക​രാ​റു​മു​ണ്ട്.

ചെ​ങ്ങ​മ​നാ​ട്: ദേ​ശം-​കാ​ല​ടി റോ​ഡി​ൽ ദേ​ശം, ഗാ​ന്ധി​പു​രം, പു​റ​യാ​ർ, കൊ​ണ്ടോ​ട്ടി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് അ​ര​മ​ണി​ക്കൂ​റോ​ളം നീ​ണ്ട ആ​ഞ്ഞ​ടി​ച്ച ശ​ക്ത​മാ​യ കാ​റ്റി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ് വ്യാ​പ​ക നാ​ശം. നി​ര​വ​ധി വീ​ടു​ക​ൾ​ക്കും കെ​ട്ടി​ട​ങ്ങ​ൾ​ക്കും മീ​തെ വ​ൻ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു. അ​പ​ക​ട​ത്തി​ൽ​നി​ന്ന് പ​ല​രും ത​ല​നാ​രി​ഴ​ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ദേ​ശീ​യ​പാ​ത​യി​ൽ ക​രി​യാ​ട്, അ​ത്താ​ണി ഭാ​ഗ​ങ്ങ​ളി​ലും കാ​റ്റി​ൽ നാ​ശം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. പു​റ​യാ​ർ ഭാ​ഗ​ത്ത് പ​ല​യി​ട​ത്തും മ​ര​ങ്ങ​ൾ വീ​ണ് വൈ​ദ്യു​തി തൂ​ണു​ക​ൾ ഒ​ടി​യു​ക​യും, ലൈ​നു​ക​ൾ പൊ​ട്ടി​വീ​ഴു​ക​യും ചെ​യ്ത​തി​നാ​ൽ മേ​ഖ​ല​യി​ൽ വൈ​ദ്യു​തി​ബ​ന്ധ​വും നി​ല​ച്ചു. കൃ​ഷി​ക​ളും കാ​റ്റി​ലു​ണ്ടാ​യ കെ​ടു​തി​യി​ൽ ന​ശി​ച്ചു. ദേ​ശം-​കാ​ല​ടി റോ​ഡി​ലു​ട​നീ​ളം ചെ​റു​തും, വ​ലു​തു​മാ​യ മ​ര​ങ്ങ​ൾ വീ​ണ് മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​ത​വും മു​ട​ങ്ങി. ജ​ന​പ്ര​തി​നി​ധി​ക​ൾ വ​ഴി​യും, മ​റ്റും നാ​ശ​ന​ഷ്ട ക​ണ​ക്കു​ക​ൾ വി​ല​യി​രു​ത്തി​വ​രു​ക​യാ​ണ്. പ​ല​യി​ട​ത്തും ചു​ഴ​ലി​ക്കാ​റ്റാ​ണ് വീ​ശി​യ​ത്. കാ​റ്റ് നാ​ശം വി​ത​ച്ച​തോ​ടെ മ​രം വെ​ട്ട് ജോ​ലി​ക്കാ​ർ രാ​ത്രി​യി​ലും മ​ര​ങ്ങ​ൾ നീ​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ്. മി​ക്ക​യി​ട​ങ്ങ​ളി​ലും വീ​ട്ടു​കാ​ർ രാ​ത്രി​യി​ലും ഒ​ടി​ഞ്ഞു​വീ​ണ മ​ര​ങ്ങ​ൾ വെ​ട്ടി​നീ​ക്കു​ക​യാ​യി​രു​ന്നു. വൈ​ദ്യു​ത ജീ​വ​ന​ക്കാ​ർ പു​തി​യ പോ​സ്റ്റു​ക​ൾ സ്ഥാ​പി​ക്കാ​നും, ലൈ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നും രാ​ത്രി​യി​ലും ശ്ര​മം തു​ട​രു​ക​യാ​ണ്.

അ​ത്താ​ണി ​ഐ​ശ്വ​ര്യ ന​ഗ​റി​ൽ പ​ഴ​യ ദേ​ശീ​യ​പാ​ത​യി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​നു മു​ക​ളി​ൽ ക​ണി​ക്കൊ​ന്ന​യു​ടെ കൊ​മ്പ് ഒ​ടി​ഞ്ഞു​വീ​ണ് കാ​ർ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ശ്രീ​ദു​ർ​ഗ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന്റെ ബോ​ർ​ഡു​ക​ൾ കാ​റ്റി​ൽ നി​ലം​പൊ​ത്തി. 11 കെ.​വി വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് വ​ട​വൃ​ക്ഷ​ത്തി​ന്റെ കൊ​മ്പു​ക​ൾ ഒ​ടി​ഞ്ഞു​വീ​ണു. ഇ​വി​ടേ​യും മ​രം വെ​ട്ടി​മാ​റ്റി വൈ​ദ്യു​തി വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കാ​ൻ ശ്ര​മം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

റോ​ഡി​ൽ സ്ഥാ​പി​ച്ചി​രു​ന്ന 20ഓ​ളം വ​ലി​യ ഹോ​ർ​ഡി​ങ്ങു​ക​ളും കാ​റ്റി​ൽ നി​ലം​പ​തി​ച്ചു.

കീ​ഴ്മാ​ട്: കു​ട്ട​മ​ശ്ശേ​രി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും കൃ​ഷി​നാ​ശ​വും നാ​ശ​ന​ഷ്ട​വും. വാ​ഴ, ജാ​തി തു​ട​ങ്ങി​യ​വ ഒ​ടി​ഞ്ഞു. മ​റ്റ് വ​ലി​യ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു. കു​ട്ട​മ​ശ്ശേ​രി പ​ന്ത​ലു​മാ​വു​ങ്ക​ൽ ക​വ​ല​ക്ക് സ​മീ​പം പു​തി​യ​താ​യി പ​ണി​യു​ന്ന ഗോ​ഡൗ​ണി​ന്റെ ഷീ​റ്റ് പ​റ​ന്ന് റോ​ഡി​ലേ​ക്ക് വീ​ണു. ആ ​സ​മ​യ​ത്ത് ആ​രു​മി​ല്ലാ​യി​രു​ന്ന​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി.

സൗ​ത്ത് ചാ​ല​യ്ക്ക​ലി​ൽ പ​ക​ല​മ​റ്റം - ക​ല​ശും​കാ​ട് മോ​സ്കോ റോ​ഡി​ൽ പു​ളി​മ​രം ഒ​ടി​ഞ്ഞ് റോ​ഡി​ലേ​ക്ക് വീ​ണു. വൈ​ദ്യു​തി തൂ​ൺ ഒ​ടി​ഞ്ഞു. ഈ ​വ​ഴി​യു​ള്ള ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. മോ​സ്കോ​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലും മ​ര​ങ്ങ​ൾ വീ​ണ് വൈ​ദ്യു​തി തൂ​ൺ ഒ​ടി​ഞ്ഞി​ട്ടു​ണ്ട്.

ശ്രീ​മൂ​ല​ന​ഗ​രം: മേ​ഖ​ല​യി​ൽ വീ​ശി​യ ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക നാ​ശ​ന​ഷ്ടം. ശ്രീ​ഭൂ​ത​പു​ര​ത്ത് ആ​ന​ക്കാ​ട​ൻ ദേ​വ​സി​ക്കു​ട്ടി​യു​ടെ വീ​ട്ടി​ലെ മാ​വ് കാ​റ്റി​ൽ മ​റി​ഞ്ഞ് പു​തു​ശ്ശേ​രി ഡി​ന്റോ ജോ​സി​ന്റെ കാ​റി​ന് മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞു . നി​ര​വ​ധി വൈ​ദ്യു​തി തൂ​ണു​ക​ളും ഒ​ടി​ഞ്ഞ് പ്ര​ദേ​ശ​ത്ത്​ വൈ​ദ്യു​തി മു​ട​ങ്ങി.

ചൊ​വ്വ​ര വെ​ള്ളാ​ര​പ്പി​ള്ളി പ്ര​ദേ​ശ​ത്തും മ​ര​ങ്ങ​ൾ മ​റി​ഞ്ഞ്​ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. തോ​പ്പി​ൽ അ​ബ്ദു​ൽ അ​സീ​സി​ന്റെ വീ​ടി​ന് മു​ക​ളി​ലേ​ക്കും മ​രം മ​റി​ഞ്ഞു. കെ.​എ​സ്.​ഇ.​ബി ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മ​റി​ഞ്ഞ മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റി റോ​ഡി​ലെ ത​ട​സ്സ​ങ്ങ​ൾ നീ​ക്കു​ന്ന ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ജ​ന​ങ്ങ​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​യി.

ആ​ലു​വ തു​രു​ത്ത് ഭാ​ഗ​ത്ത് നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി. പാ​പ്പാ​ളി ബൈ​ലൈ​നി​ൽ വ​ലി​യ തെ​ങ്ങ് വൈ​ദ്യു​തി ലൈ​നി​ൽ മ​റി​ഞ്ഞ് വീ​ണ് ര​ണ്ട് വൈ​ദ്യു​തി തൂ​ണു​ക​ൾ ഒ​ടി​ഞ്ഞു.

പറവൂർ താലൂക്കിൽ കനത്ത നാശം

പ​റ​വൂ​ർ/​ക​രു​മാ​ല്ലൂ​ർ: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും പ​റ​വൂ​ർ താ​ലൂ​ക്കി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ക​ന​ത്ത നാ​ശം സം​ഭ​വി​ച്ചു. മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​യും,വീ​ടി​ന്റെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും മേ​ൽ​ക്കൂ​ര​ക​ൾ പ​റ​ന്നു വീ​ണും വൈ​ദ്യു​തി തൂ​ണു​ക​ൾ ഒ​ടി​ഞ്ഞു വീ​ണു​മാ​ണ് കൂ​ടു​ത​ൽ നാ​ശ ന​ഷ്ട​ങ്ങ​ൾ. മ​ര​ങ്ങ​ൾ വീ​ണും, ലൈ​നു​ക​ൾ ത​ക​രാ​റി​ലാ​യും നാ​ടാ​കെ വൈ​ദ്യു​തി ബ​ന്ധം ത​ക​രാ​റി​ലാ​യി. രാ​ത്രി വൈ​കി​യും ഇ​രു​ട്ടി​ൽ ത​ന്നെ​യാ​യി​രു​ന്നു.

ഏ​ഴി​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ട് വീ​ടു​ക​ൾ​ക്ക് നാ​ശ​ന​ഷ്ടം. വാ​ർ​ഡ് അ​ഞ്ചി​ൽ സു​മേ​ഷി​ന്റെ വീ​ടി​നും വാ​ർ​ഡ് നാ​ലി​ൽ ബേ​ബി​യു​ടെ വീ​ടി​നും കേ​ടു​പാ​ട്‌ പ​റ്റി. ഒ​ന്നാം​വാ​ർ​ഡി​ൽ ചെ​റാ​യി പാ​ല​ത്തി​ന് സ​മീ​പം പി.​ഡ​ബ്ല്യു.​ഡി റോ​ഡി​ൽ മ​രം മ​റി​ഞ്ഞു​വീ​ണു. മ​ന​ക്ക​പ്പ​ടി - മു​റി​യാ​ക്ക​ൽ റോ​ഡി​ലും മ​രം വീ​ണ് ഗ​താ​ഗ​ത​ത​ട​സ്സ​മു​ണ്ടാ​യി.

തീ​​ര​​മേ​​ഖ​​ല​​യി​​ൽ എ​​ട്ടോ​​ളം ചീ​​ന​​വ​​ല​​ക​​ൾ ഒ​​ടി​​ഞ്ഞു​​വീ​​ണു. പെ​​രു​​മ്പ​ട​ന്ന ക​​ല്ലു​​ചി​​റ, പൂ​​യ​​പ്പി​​ള്ളി, ച​​ക്ക​​ര​​ക്ക​​ട​​വ് മേ​​ഖ​​ല​​യി​​ലെ ചീ​​ന​​വ​​ല​​ക​​ളാ​​ണ് വീ​​ണ​​ത്. ച​​ക്ക​​ര​​ക്ക​​ട​​വ് ഭാ​​ഗ​​ത്ത് ഒ​​രു വീ​​ടി​ന്റെ മേ​ൽ​ക്കൂ​ര​യു​ടെ ഓ​​ടു​​ക​​ൾ പ​​റ​​ന്നു​​പോ​​യി. ക​​ല്ലു​​ച​​റി കോ​​ട്ട​​യ്ക്കാ​​വി​​ൽ ബി​​ബി​​ന്‍റെ വീ​​ടി​​ന്‍റെ വാ​​ട്ട​​ർ ടാ​​ങ്കി​​ന്‍റെ ക​​ണ​​ക്ഷ​​നു​​ക​​ൾ​​ക്ക് മു​​ക​​ളി​​ലേ​​ക്ക് അ​​യ​​ൽ​​വാ​​സി​​യു​​ടെ തെ​​ങ്ങ് ഒ​​ടി​​ഞ്ഞു​​വീ​​ണു.

ന​ഗ​ര​സ​ഭ 22ാം വാ​ർ​ഡാ​യ വ​ഴി​ക്കു​ള​ങ്ങ​ര​യി​ൽ മു​ക്ക​ണ്ണി​ക്ക​ൽ തോ​മ​സി​ന്റെ വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. പാ​ത്തി​ക്കു​ള​ങ്ങ​ര റോ​ഡി​ൽ കാ​റ്റി​ൽ അ​ട​യ്ക്കാ​മ​രം വൈ​ദ്യു​തി​ലൈ​നി​ലേ​ക്ക് വീ​ണു. പെ​രു​വാ​രം പ​റ​പ്പൂ​ര​പ​റ​മ്പ് നാ​യ​രു​ശ്ശേ​രി എ​ൻ.​കെ. ഉ​ഷ​യു​ടെ ഓ​ടി​ട്ട വീ​ടി​നു​മേ​ൽ ര​ണ്ട് അ​ട​യ്ക്കാ​മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ് വീ​ടി​ന്റെ മേ​ൽ​ക്കൂ​ര പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. വീ​ട് താ​മ​സ​യോ​ഗ്യ​മ​ല്ലാ​ത്ത​താ​യി.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​നാ​ണ് ആ​ല​ങ്ങാ​ട്, ക​രു​മാ​ലൂ​ർ, മാ​ളി​ക പീ​ടി​ക​യി​ൽ നി​ന്നി​രു​ന്ന മ​രം​ഒ​ടി​ഞ്ഞു വീ​ണു. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് റോ​ഡി​ന് കു​റു​കെ കി​ട​ന്ന മ​രം മു​റി​ച്ചു മാ​റ്റി​യ​ത്. കോ​ട്ടു​വ​ള്ളി - പ​റ​വൂ​ർ റോ​ഡി​ൽ കോ​ത​കു​ളം ഭാ​ഗ​ത്തും തെ​ങ്ങ് ക​ട​പു​ഴ​കി ലൈ​ൻ ക​മ്പ​നി​യി​ലേ​ക്ക് വീ​ണു. മ​ന്നം- താ​ണി​പ്പാ​ടം റോ​ഡി​ന് കു​റു​കെ പോ​സ്റ്റ് ഒ​ടു​ഞ്ഞു വീ​ണ​തോ​ടെ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​ല​ച്ചു. ത​ത്ത​പ്പി​ള്ളി മേ​ഖ​ല​യി​ൽ പ​ല​യി​ട​ത്തും മ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു വീ​ണ​തോ​ടെ പോ​സ്റ്റു​ക​ൾ ഒ​ടി​യു​ക​യും ലൈ​ൻ ക​മ്പി​ക​ൾ പൊ​ട്ടു​ക​യും ചെ​യ്തു. പ​ല റോ​ഡു​ക​ളി​ലും മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത ത​ട​സ്സ​മു​ണ്ടാ​യി.

ക​രു​മാ​ല്ലൂ​ർ ഭാ​ഗ​ത്ത് വീ​ടി​ന്റെ മേ​ൽ​ക്കൂ​ര പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. വെ​ളി​യ​ത്തു​നാ​ട് പ​ത്താം വാ​ർ​ഡ് ഗാ​ന്ധി​ന​ഗ​റി​ൽ താ​മ​സി​ക്കു​ന്ന ആ​ശ​യു​ടെ വീ​ടി​ന്റെ മേ​ൽ​ക്കൂ​ര​യാ​ണു കാ​റ്റി​ൽ പൂ​ർ​ണ​മാ​യും പ​റ​ന്നു പോ​യ​ത്. രോ​ഗി​യാ​യ ഭ​ർ​ത്താ​വ് ദി​ന​നാ​ഥ് വീ​ട്ടി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്നു. കു​ടും​ബ​ത്തെ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local Newseranakulamwind and rainPower Outage
News Summary - Wind and rain: widespread damage; power outage
Next Story