ഇസ്ലാം വിരുദ്ധത വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു - വി.ഡി.സതീശൻ
text_fieldsആലുവ: സംസ്ഥാനത്ത് ഇസ്ലാം വിരുദ്ധത വ്യാപകമായി പ്രചരിപ്പിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ആലുവയിൽ മുസ് ലിം ലീഗ് ജില്ലാ കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹ മാധ്യമങ്ങളിൽ വ്യാജ ഐ.ഡികളിലൂടെ വിഷം ചീറ്റുകയാണ്. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയ ശക്തികൾ പരസ്പരം പാലൂട്ടി വളരുകയാണ്. സംസ്ഥാനം വർഗീയ ചേരിതിരിവിലേക്ക് പോയപ്പോഴെല്ലാം അതിനെ തടഞ്ഞത് മുസ്‌ലിം ലീഗാണെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.
ഫാഷിസ്റ്റ് സർക്കാർ രാജ്യത്തെ വിറ്റഴിക്കുകയാണ്. അവരെ തോൽപ്പിക്കാൻ കഴിയില്ലെന്ന പ്രചാരണങ്ങൾക്കിടയിലാണ് കർഷകർക്ക് മുൻപിൽ സർക്കാർ മുട്ടുമടക്കിയത്. ബസ്, വൈദ്യുതി ചാർജ് വർധനവ് മൂലം സംസ്ഥാനത്ത് ജനജീവിതം ദുരിതപൂർണമായതായും അദ്ദേഹം ആരോപിച്ചു.
കൺവൻഷൻ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പാർട്ടി പ്രവർത്തകർ ഐക്യത്തോടെ മുന്നേറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മലബാറിൽ മാത്രമല്ല, തെക്കൻ ജില്ലകളിലും പാർട്ടി കൂടുതൽ ശക്തിപ്പെടുകയാണ്. നീതി നിഷേധങ്ങൾക്കെതിരെ പോരാടിയ ചരിത്രമാണ് പാർട്ടിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

