Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightട്രാൻസ്ഫോർമറിൽ...

ട്രാൻസ്ഫോർമറിൽ പിക്കപ്പ്​ ഇടിച്ച് രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
accident
cancel
camera_alt

ആലുവ - പെരുമ്പാവൂർ ചാലയ്ക്കൽ പെട്രോൾ പമ്പിന് സമീപം ട്രാൻസ്ഫോർമറിൽ ഇടിച്ച് തകർന്ന പിക്കപ്പ്​ വാഹനം

ആലുവ: ആലുവ - പെരുമ്പാവൂർ ദേശസാൽകൃത റൂട്ടിൽ എയ്സ് പിക്കപ്പ്​ വാഹനം ട്രാൻസ്ഫോർമറിൽ ഇടിച്ച് രണ്ടുപേർക്ക് പരിക്ക്. ചാലയ്ക്കൽ പെട്രോൾ പമ്പിന് സമീപം വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം.

കൊൽക്കത്ത സ്വദേശികളായ റുബിൽ, ഇമുൻ എന്നിവർക്കാണ് പരിക്കേറ്റത്. വാഹനം ഓടിച്ചിരുന്നത് റുബിലായിരുന്നു. ഇമുനാണ് ഗുരുതര പരിക്കേറ്റത്. ഇയാളെ കളമശേരി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആലുവ ഭാഗത്ത് നിന്ന് പഴയ പ്ലാസ്റ്റിക്കുമായി പെരുമ്പാവൂരിലേക്ക് പോകുകയായിരുന്ന വാഹനം പെട്രോൾ പമ്പിന് തൊട്ടടുത്തുള്ള ട്രാൻസ്ഫോർമറിലും പോസ്റ്റിലും ഇടിക്കുകയായിരുന്നു. വാഹനത്തിന്‍റെ മുൻഭാഗം പാടെ തകർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Injuryaccident
News Summary - Two persons injured in pickup crash into transformer
Next Story