Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightഎൻ.എ.ഡിപാതയിൽ...

എൻ.എ.ഡിപാതയിൽ പതിറ്റാണ്ടുകൾക്ക് ശേഷം ​​ട്രെയിൻ എത്തി

text_fields
bookmark_border
train
cancel
camera_alt

ക​ള​മ​ശ്ശേ​രി - എ​ൻ.​എ.​ഡി റെ​യി​ൽ​വേ ലൈ​നി​ലൂ​ടെ​ പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് ശേ​ഷം ട്രെയിൻ എത്തിയ​പ്പോ​ൾ

ആ​ലു​വ: മൂ​ന്ന് പ​തി​റ്റാ​ണ്ടോ​ള​മാ​യി കാ​ടു​ക​യ​റി കി​ട​ക്കു​ക​യാ​യി​രു​ന്ന പാ​ള​ത്തി​ലൂ​ടെ കൂ​കി​പ്പാ​ഞ്ഞ് ട്രെയിൻ ക​ട​ന്നു​വ​ന്ന​പ്പോ​ൾ നാ​ട്ടു​കാ​ർ​ക്ക് കൗ​തു​കം. ക​ള​മ​ശ്ശേ​രി -എ​ൻ.​എ.​ഡി റെ​യി​ൽ​വേ ലൈ​നി​ലൂ​ടെ​യാ​ണ് പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് ശേ​ഷം വീ​ണ്ടും ട്രെയിൻ​ എ​ത്തി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം അ​പ്ര​തീ​ക്ഷി​ത​മാ​യി ട്രെയിൻ ക​ട​ന്നു​വ​ന്ന​പ്പോ​ൾ എ​ൻ.​എ.​ഡി പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് അ​മ്പ​ര​പ്പും ആ​ഹ്ലാ​ദ​വു​മാ​യി​രു​ന്നു. ത​ങ്ങ​ളു​ടെ നാ​ട്ടി​ലൂ​ടെ ട്രെയിൻ വ​ന്നി​രു​ന്ന​താ​യി കേ​ട്ടു​കേ​ൾ​വി​യു​ള്ള പു​തു​ത​ല​മു​റ​ക്ക് ഇ​ത് കൗ​തു​ക​മാ​യി.

ട്രെയിന്‍റെ വ​ര​വ​റി​ഞ്ഞ് സ​മീ​പ​ത്തു​ള്ള​വ​രെ​ല്ലാം റെ​യി​ൽ​വേ ലൈ​ൻ പ​രി​സ​ര​ത്തേ​ക്ക് ഓ​ടി​യെ​ത്തി​യി​രു​ന്നു. ട്രാ​ക്കു​ക​ളും മ​റ്റും സ​മീ​പ കാ​ല​ത്ത് ന​വീ​ക​രി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ട്രാ​ക്കി​ൽ നി​റ​ക്കാ​നു​ള്ള മെ​റ്റ​ലു​മാ​യി വ​ന്ന​താ​ണ് ട്രെയിൻ. ന​വീ​ക​രി​ച്ച പാ​ള​ങ്ങ​ളു​ടെ ബ​ല​പ​രി​ശോ​ധ​ന​ക്ക് കൂ​ടി​യാ​യാ​ണി​ത്. എ​ൻ.​എ.​ഡി​യി​ലെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള ട്രെയിനുകളാണ് ഈ ​ലൈ​നി​ലൂ​ടെ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് വ​ന്നി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:local Newsaluva
News Summary - train arrived at NAD route after decades
Next Story