Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആരാണെന്ന് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല, യുവാവിനെ കുത്തി വീഴ്ത്തി; മൂന്നുപേർ പിടിയിൽ

text_fields
bookmark_border
ആരാണെന്ന് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല, യുവാവിനെ കുത്തി വീഴ്ത്തി; മൂന്നുപേർ പിടിയിൽ
cancel
camera_alt

ആലുവ പൊലീസ് പിടികൂടിയ വിഷ്ണു, ജോസ്, സൂര്യദേവ് 

ആലുവ: വീടിനു സമീപം ദുരൂഹ സാഹചര്യത്തിൽ നിൽക്കുന്നത് കണ്ട് ആരാണെന്ന് തിരക്കിയ യുവാവിനെ കുത്തിപ്പരിക്കേൽപിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. പറവൂർ വടക്കേക്കര അളക്കം തുരുത്തിൽ താമസിക്കുന്ന നായരമ്പലം ചൂരക്കുഴി വീട്ടിൽ ജോസ് (36), കളമശേരി ചെങ്കള തെങ്ങുംകുഴി വീട്ടിൽ സൂര്യദേവ് (25), കളമശേരി പുന്നക്കാട്ടുമൂലയിൽ വിഷ്ണു (26) എന്നിവരെയാണ് ആലുവ പൊലീസ് അറസ്‌റ്റ് ചെയ്തത്.

കഴിഞ്ഞ 14 ന് രാത്രി 11 മണിയോടെയാണ് സംഭവം. മുട്ടം യാർഡിന് സമീപം താമസിക്കുന്ന പുളിക്കപ്പറമ്പ് സുബ്രഹ്മണ്യൻറെ മകൻ വിഷ്ണുവിനെയാണ് സംഘം കുത്തിയത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന വിഷ്ണു വീടിനു സമീപത്ത് ദുരൂഹ സാഹചര്യത്തിൽ മൂന്നുപേർ നിൽക്കുന്നത് കണ്ട് ആരാണെന്ന് തിരക്കുകയായിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന മൂന്നംഗ സംഘം വിഷ്ണുവിനെ ആക്രമിച്ച് കുത്തി വീഴ്ത്തി.

ബഹളം കേട്ട് വീട്ടുകാരെത്തിയപ്പോൾ സംഘം ബൈക്കിൽ രക്ഷപ്പെട്ടു. മറ്റൊരു കേസിൽ ഇവരുടെ കൂട്ടുപ്രതിയായ ആളെ അന്വേഷിച്ച് എത്തിയതാണ് സംഘം. ലഹരിവസ്തുക്കൾ ഉപയോഗിച്ചാണ് ഇവർ എത്തിയത്. സംഭവത്തിനുശേഷം ഒളിവിൽ പോയ മൂന്നുപേരെയും കുസാറ്റിന് സമീപത്തുള്ള വീട്ടിൽ നിന്നാണ് പിടികൂടിയത്.

കളമശേരി, പാലാരിവട്ടം എന്നീ സ്‌റ്റേഷനുകളിൽ വധശ്രമം, പിടിച്ചുപറി തുടങ്ങിയ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എസ്.ഐമാരായ എം.എസ്. ഷെറി, കെ.വി. ജോയി, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, എച്ച്. ഹാരിസ്, കെ.എൻ. മനോജ്, പി.എസ്. ജീമോൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story