തോട്ടുമുഖം കിഴക്കേ ജമാഅത്തിന്റെ ഭവന സമുച്ചയം ഉദ്ഘാടനം നാളെ
text_fieldsആലുവ: തോട്ടുമുഖം കിഴക്കേ ജമാഅത്ത് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർമിച്ച ഭവന സമുച്ചയം ഞായറാഴ്ച നാടിന് സമർപ്പിക്കും. വൈകീട്ട് നാലിന് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവഹിക്കും. ജമാഅത്ത് കമ്മിറ്റി ചെയർമാൻ അഡ്വ. ടി.കെ. കുഞ്ഞുമോൻ അധ്യക്ഷത വഹിക്കും. അൻവർ സാദത്ത് എം.എൽ.എ മുഖ്യാതിഥിയാകും.
കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, തോട്ടുമുഖം കിഴക്കേ പള്ളി ജമാഅത്ത് മഹല്ല് ഖത്തീബ് അബൂബക്കർ അഹ്സനി, മുൻ ഖത്തീബ് ഷഫീഖ് നഈമി, ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ടി.എം. ഇബ്രാഹിംകുട്ടി, ജമാഅത്ത് റിലീഫ് കൺവീനർ അഡ്വ. നിഷാദ്, ജമാഅത്ത് കമ്മിറ്റി മുൻ പ്രസിഡന്റ് അലി കല്ലുകൽ, പഞ്ചായത്ത് അംഗങ്ങളായ ആബിദ അബ്ദുൽ ഖാദർ, നജീബ് പെരിങ്ങാട്ട് എന്നിവർ പങ്കെടുക്കുമെന്ന് ജമാഅത്ത് സെക്രട്ടറി എം.ഐ. അബ്ദുൽ സലാമും പ്രോഗ്രാം കോഓഡിനേറ്റർ സജി കല്ലുങ്കലും അറിയിച്ചു. മഹല്ല് നിവാസികളുടെ കൂട്ടായ്മയുടെ ഫലമായാണ് 12 കുടുംബങ്ങൾക്ക് താമസിക്കാൻ കഴിയുന്ന ഭവന സമുച്ചയം നിർമ്മിച്ചത്. കീഴ്മാട് പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് കെട്ടിടം പണികഴിപ്പിച്ചിട്ടുള്ളത്.
ഒട്ടേറെ ആവശ്യക്കാരിൽ നിന്നും ഏറ്റവും അർഹതപ്പെട്ടവർക്കാണ് ഇത് നൽകാൻ മഹല്ല് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. വാർധക്യ പെൻഷൻ, പലിശരഹിത വായ്പ പദ്ധതികൾ എന്നിവ ഇതിനോടകം തന്നെ മഹല്ല് കമ്മിറ്റി നടപ്പാക്കുന്നുണ്ട്.

