Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആരാധനാലയങ്ങളിൽ മോഷണം പതിവാകുന്നു

text_fields
bookmark_border
ആരാധനാലയങ്ങളിൽ മോഷണം പതിവാകുന്നു
cancel
camera_alt

ആ​ലു​വ ശി​വ​ക്ഷേ​ത്ര​ത്തി​ലെ പി​ൽ​ഗ്രം ഷെ​ൽ​റ്റ​റി​ന്റെ വാ​തി​ൽ ത​ക​ർ​ത്ത് മോ​ഷ​ണം ന​ട​ത്തി​യ​യാ​ളു​ടെ സി.​സി.​ടി.​വി ദൃ​ശ്യം

ആലുവ: നഗത്തിലും സമീപ പ്രദേശങ്ങളിലും ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം പതിവാകുന്നു. ആലുവ ശിവക്ഷേത്രം, കുട്ടമശ്ശേരി കരോട്ട് ക്ഷേത്രം, ചൊവ്വര ഫെറിയിലെ തേവർകാട് ക്ഷേത്രം, അeശാകപുരത്തെ ക്ഷേത്രം, കന്നത്തേരി എസ്.എൻ.ഡി.പി വനിതാ സമാജം എന്നിവിടങ്ങിലാണ് കഴിഞ്ഞ ദിവസങ്ങളിൽ മോഷണം നടന്നത്. തിങ്കളാഴ്ച്ച പട്ടാപ്പകൽ ആലുവ ശിവക്ഷേത്രത്തിലെ പിൽഗ്രിം ഷെൽട്ടറിന്റെ വാതിൽ തകർത്ത് മോഷണം നടന്നു. വൈകിട്ട് മൂന്നരയോടെയാണ് വിളക്കുൾപ്പെടെ ഇവിടെ സൂക്ഷിച്ചിരുന്ന ഏതാനും സാധനങ്ങൾ കവർന്നത്.

മോഷണം നടത്തിയയാളുടെ സി.സി.ടി.വി ദൃശ്യം ലഭിച്ചിട്ടുണ്ട്. ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മണപ്പുറത്ത് ലഹരി വില്പനക്കാരുൾപ്പെടെ വിലസുമ്പോഴും പൊലീസ് നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. ക്ഷേത്രങ്ങളിൽ നിന്ന് വിളക്കും പിച്ചള സാമഗ്രികളുമാണ് മോഷണം പോയത്. ചൊവ്വര കടവിനടുത്ത് തേവർകാട് ക്ഷേത്രത്തിലും എസ്.എൻ.ഡി.പി സമാജത്തിലും മോഷണം നടന്നത് ഒരേ ദിവസമാണ്. രണ്ടാഴ്ച മുമ്പ് കൊച്ചിൻ ബാങ്ക്, എടത്തല പ്രദേശങ്ങളിൽ പള്ളിക്കുറ്റികളിൽ നിന്ന് പണം കവർന്നിരുന്നു. ഒരേ സംഘം തന്നെയാണ് മോഷണങ്ങൾക്ക് പിന്നിലെന്ന് കരുതുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Theft is becoming common in places of worship
Next Story