Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightആലുവയിൽ അടുത്തടുത്ത...

ആലുവയിൽ അടുത്തടുത്ത ദിവസങ്ങളിൽ സമീപ കടകളിൽ മോഷണം

text_fields
bookmark_border
ആലുവയിൽ അടുത്തടുത്ത ദിവസങ്ങളിൽ സമീപ കടകളിൽ മോഷണം
cancel

ആലുവ: ആലുവയിൽ അടുത്തടുത്ത ദിവസങ്ങളിൽ സമീപ കടകളിൽ മോഷണം. ആലുവ ബ്രിഡ്ജ് റോഡിലെ ഷൈൻ സ്റ്റാർ ഇലക്ട്രിക്കൽസിലാണ് ചൊവ്വാഴ്ച്ച പുലർച്ചെ മോഷണം നടന്നത്. തിങ്കളാഴ്ച്ച പുലർച്ചെ സമീപത്തെ കോട്ടൻ ബസാറിലാണ് മോഷണം നടന്നത്.

ഷൈൻ സ്റ്റാറിൽ കയറിയ മോഷ്ടാവിൻ്റെ പടം സ്ഥാപനത്തിലെ സി.സി.ടി.വിയിൽ നിന്നും പൊലീസ് ശേഖരിച്ചിട്ടുണ്ട്. തുണിക്കടയിൽ മോഷണം നടത്തിയയാളുടെ ദൃശ്യങ്ങളും പൊലീസിന് കിട്ടിയിരുന്നു. ഒരേ മോഷ്ടാവ് തന്നെയാന്ന് രണ്ട് സ്ഥാപനങ്ങളിലും മോഷണം നടത്തിയിട്ടുള്ളതെന്ന് സംശയിക്കുന്നു.

ഷൈൻ സ്റ്റാർ ഇലക്ട്രിക്കൽസിൽ നിന്നും 11000 രൂപയാന്ന് മോഷ്ടിച്ചിട്ടുള്ളത്. ചൊവ്വാച്ച പുലർച്ചെ 3.45നായിരുന്നു ഇവിടെ മോഷണം നടന്നത്. സാധനങ്ങൾ നഷ്ടപെട്ടിട്ടില്ലെന്നാണ് അറിയുന്നത്. റെഡിമെയ്ഡ് സ്ഥാപനത്തിൽ നിന്നും ഏകദേശം അര ലക്ഷത്തോളം രൂപയുടെ വസ്ത്രങ്ങളാണ് നഷ്ടപെട്ടത്. ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theft
News Summary - Theft at nearby shops in Aluva
Next Story