Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
text_fieldsbookmark_border
ആലുവ: കൊലപാതകശ്രമം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ആറു മാസത്തേക്ക് നാടുകടത്തി. ആലാട്ടുചിറ തേനന്‍ വീട്ടില്‍ ജോമോന്‍ (31) എന്നയാളെയാണ് നാടുകടത്തിയത്.
ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കോടനാട്, കാലടി എന്നീ പൊലീസ് സ്‌റ്റേഷനുകളില്‍ കൊലപാതകശ്രമം, മയക്കുമരുന്ന് തുടങ്ങിയ കേസുകൾ ഇയാളുടെ പേരിലുണ്ട്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി 29 പേരെ ജയിലിൽ അടച്ചതായും 29 പേരെ നാട് കടത്തിയതായും എസ്.പി കെ. കാർത്തിക്ക് പറഞ്ഞു.
Next Story

