Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightബസ് സ്റ്റാൻഡിൽ മാല...

ബസ് സ്റ്റാൻഡിൽ മാല പൊട്ടിക്കാൻ ശ്രമിച്ചയാളെ പിടികൂടി 

text_fields
bookmark_border
ബസ് സ്റ്റാൻഡിൽ മാല പൊട്ടിക്കാൻ ശ്രമിച്ചയാളെ പിടികൂടി 
cancel
camera_alt

ആലുവ നഗരസഭ ബസ് സ്റ്റാൻഡിൽ മാല പൊട്ടിക്കാൻ ശ്രമിച്ച പ്രതിയിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നു 

ആലുവ: നഗരസഭ ബസ് സ്റ്റാൻഡിൽ യാത്രക്കാരിയുടെ മാല പൊട്ടിക്കാൻ ശ്രമം. കടുങ്ങല്ലൂർ ബസിൽ കയറിയ സ്ത്രീയുടെ മാല പൊട്ടിക്കാനാണ് ശ്രമം നടന്നത്. എന്നാൽ, ശ്രമം പരാജയപ്പെട്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഈ സമയം സമീപത്തുണ്ടായിരുന്ന മാധ്യമ പ്രവർത്തകർ ഈ ദൃശ്യം പകർത്താൻ ശ്രമിച്ചപ്പോൾ പൊലീസ് എതിർക്കുകയും അവരോട് തട്ടിക്കയറുകയുമാണ് ചെയ്തത്.

കേസ് ഒതുക്കി തീർക്കാനാണ് ഇത്തരത്തിൽ പെരുമാറിയതെന്നാണ് ആക്ഷേപം. പിന്നീട് ഇത് സംബന്ധിച്ച് പൊലീസ് സ്‌റ്റേഷനിൽ അന്വേഷിച്ചെങ്കിലും ഈ സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് പറഞ്ഞത്. കൊല്ലം സ്വദേശിയാണ് മാല പൊട്ടിക്കാൻ ശ്രമിച്ചതെന്നാണറിയുന്നത്. കഴിഞ്ഞ ദിവസം ഈ ഭാഗത്ത് വാഹനത്തിൽ നിന്ന് ബാറ്ററി മോഷ്ടിച്ചയാളെ പിടികൂടിയെങ്കിലും പ്രതിയെ വിട്ടയച്ച് പൊലീസ് ബാറ്ററിയുമായി പോവുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft Case
News Summary - The man who tried to break the necklace was caught at the bus stand
Next Story