കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു
text_fieldsആലുവ: സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ആലുവ, പറവൂർ, ചെങ്ങമനാട്, മുനമ്പം, കൊടുങ്ങല്ലൂർ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയായ പറവൂർ ചെറിയ പല്ലംതുരുത്ത് കുണ്ടുള്ളി പറമ്പിൽ വീട്ടിൽ ശ്യാം ശ്രീയെയാണ് (30) കാപ്പ ചുമത്തി ജയിലിൽ അടച്ചത്.
ജില്ല പൊലീസ് മേധാവി കെ. കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി. കൊലപാതകം, കൊലപാതക ശ്രമം, കവർച്ച, പിടിച്ചുപറി, ആക്രമണത്തിന് സംഘം ചേരൽ തുടങ്ങി കേസുകളിലെ പ്രതിയാണ്.
2019 ൽ കാപ്പ ചുമത്തി ആറുമാസത്തേക്ക് ഇയാളെ നാടുകടത്തിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

