Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightശ്രീജേഷിന് സ്റ്റുഡൻറ്...

ശ്രീജേഷിന് സ്റ്റുഡൻറ് പൊലീസ് കേഡറ്റിൻറെ ആദരം

text_fields
bookmark_border
ശ്രീജേഷിന് സ്റ്റുഡൻറ് പൊലീസ് കേഡറ്റിൻറെ ആദരം
cancel

ആലുവ: ഒളിംപിക്സ് മെഡൽ ജേതാവ് ശ്രീജേഷിന് സ്റ്റുഡൻറ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ആദരം. റൂറൽ ജില്ലയിലെ സ്റ്റുഡൻറ് പൊലീസ് കേഡറ്റിൻറെ ആഭിമുഖ്യത്തിൽ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പിയും എസ്.പി.സി നോഡൽ ഓഫിസറുമായ മധു ബാബുവിൻറെ നേതൃത്വത്തിലാണ് ആദരവ് നൽകിയത്.

കുന്നത്തുനാട് ഇൻസ്പെക്ടർ വി.ടി.ഷാജൻ, റൂറൽ എസ്.പി.സി അസി. നോഡൽ ഓഫിസർ പി.എസ്.ഷാബു, ജനമൈത്രി അസി. നോഡൽ ഓഫിസർ ടി.ആർ.ഗിൽസ്, മനോജ് കുമാർ, പ്രദീപ്കുമാർ, ഗംഗാ ദേവി, എസ്.വി.സി അധ്യാപക കോ ഓഡിനേറ്റർ അനൂബ് ജോൺ, വാഴക്കുളം എ.സി.പി.ഒ ചന്ദ്രിക, ഷൈജി.കെ.ജേക്കബ് എന്നിവരടങ്ങുന്ന സംഘം ശ്രീജേഷിനെ വീട്ടിൽ എത്തിയാണ് ചടങ്ങ്​ സംഘടിപ്പിച്ചത്.

രാമമംഗലം ഹൈസ്കൂൾ സ്റ്റുഡൻറ് പൊലീസ് കേഡറ്റ്കൾ ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചു. കേഡറ്റുകളായ എസ്.അർജുൻ, പവൻ.പി.സുമേഷ്, എസ്.ശ്രീശാന്ത്, അനിജ ഗോപി, അനെക്സ അലക്സ് എന്നിവർ പങ്കെടുത്തു. റൂറൽ ജില്ലയുടെ ഉപഹാരം ഡിസ്ട്രിക്ട് നോഡൽ ഓഫിസർ മധു ബാബു ശ്രീജേഷിന് നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sreejesh
News Summary - Student Police Cadet pays tribute to Sreejesh
Next Story