Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightമുന്നിലുണ്ടായിരുന്ന...

മുന്നിലുണ്ടായിരുന്ന കാർ സഡൻ ബ്രേക്കിട്ടു; ലോറിയിൽ കൊണ്ടുവരികയായിരുന്ന കമ്പി കാബിൻ തുളച്ചുകയറി

text_fields
bookmark_border
trailer lorry
cancel

ആലുവ: ട്രയിലർ ലോറിയിൽ കൊണ്ടുപോകുകയായിരുന്ന കമ്പി അതേ ലോറിയുടെ ക്യാബിനിലേക്ക് തുളച്ച് കയറി. ആലുവ - പെരുമ്പാവൂർ ദേശസാൽകൃത റോഡിൽ കുട്ടമശ്ശേരി ആനിക്കാട് കവലയിലാണ് അപകടം. മൂവാറ്റുപുഴക്ക് കമ്പിയുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

ലോറിയുടെ മുൻപിൽ പോകുകയായിരുന്ന കാർ പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ ലോറി ഡ്രൈവറും ഉടനെ ബ്രേക്കമർത്തി. ഇതോടെ പുറകിലുണ്ടായിരുന്ന കമ്പി മുഴുവൻ ലോറിയുടെ ക്യാബിനിലേക്ക് തുളഞ്ഞ് കയറുകയായിരുന്നു. തുടർന്ന് വണ്ടി തിരിക്കാൻ പറ്റാത്ത അവസ്ഥയിലായി. കുറച്ച് നേരം ഗതാഗത തടസ്സമുണ്ടായി.

കമ്പി ക്യാബിനിൽ തുളച്ച് കയറിയെങ്കിലും ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lorrylorry accident
News Summary - steel road pierced in the lorry cabin
Next Story