പൊലീസ് സേനയുടെ ബോഡി ബില്‍ഡിങ് മത്സരത്തില്‍ ഷിനാസ് ജേതാവ്
text_fieldsഷിനാസ്
ചെങ്ങമനാട്: കേരള പൊലീസ് സംഘടിപ്പിച്ച സംസ്ഥാനതല ബോഡി ബില്‍ഡിങ് 80 കിലോ മത്സരത്തില്‍ കളമശ്ശേരി ജില്ല ഹെഡ് ക്വാര്‍ട്ടേഴ്സിലെ ൈക്രംബ്രാഞ്ച് ഐ.ജിയുടെ ഗണ്മാന് നെടുമ്പാശ്ശേരി സ്വദേശി പി.എസ്. ഷിനാസ് ജേതാവായി. നെടുമ്പാശ്ശേരി കുന്നിശ്ശേരി പെരുമ്പാട്ട് വീട്ടില്‍ സെയ്ത് മുഹമ്മദിെൻറയും ഷക്കീലയുടെയും മകനാണ്. 10 വര്‍ഷം മുമ്പാണ് പൊലീസിൽ പ്രവേശിച്ചത്.
നിരവധി മെഡലുകള്‍ ഷിനാസിനെ തേടിെയത്തിയിട്ടുണ്ട്. പൊലീസ് സേന തുടക്കംകുറിച്ച ആദ്യ ബോഡി ബില്‍ഡിങ് മത്സരത്തില്‍ രണ്ടാം സ്ഥാനവും രണ്ടാമത് സംഘടിപ്പിച്ച മത്സരത്തില്‍ മൂന്നാം സ്ഥാനവുമാണ് ഷിനാസിന് ലഭിച്ചത്. കൂടാതെ, ബോക്സിങ്ങിലും കബഡിയിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. പൊലീസ് സേനയുടെ സംസ്ഥാനതല കബഡി മത്സരത്തില്‍ ഷിനാസ് ഉള്‍പ്പെട്ട ടീമിനായിരുന്നു 2014ലെ ചാമ്പ്യന്‍ഷിപ്. ഭാര്യ: ലുഖ്സാന. മക്കള്‍: ഫാത്തിമ നഹീമ, അമീര്‍ അബ്ബാസ്, അലി ഇംറാന്‍.

