Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightകോടതികളുടെ സുരക്ഷ;...

കോടതികളുടെ സുരക്ഷ; ശിപാർശ സമർപ്പിച്ച് രഹസ്യാന്വേഷണ വിഭാഗം

text_fields
bookmark_border
കോടതികളുടെ സുരക്ഷ; ശിപാർശ സമർപ്പിച്ച് രഹസ്യാന്വേഷണ വിഭാഗം
cancel

ആലുവ: ജില്ല കോടതികൾക്കും മറ്റു സബോർഡിനേറ്റ് കോടതികൾക്കും ആവിശ്യമായ സുരക്ഷ ഒരുക്കണമെന്ന ശിപാർശ റിപ്പോർട്ട് കൊച്ചി സിറ്റി ജില്ല പൊലീസ് രഹസ്യാന്വേഷണ വിഭാഗം സമർപ്പിച്ചു.

മതിയായ സുരക്ഷാ ക്രമീകരണങ്ങളും നിയന്ത്രണവും സംസ്ഥാനത്തെ കോടതികളിൽ ഉറപ്പാക്കണമെന്ന് ആവിശ്യപ്പെട്ട് ഹൈകോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ സംസ്ഥാന പൊലീസിലെ ജില്ല രഹസ്യാന്വേഷണ വിഭാഗങ്ങളോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. തമിഴ് ലിബറേഷൻ ഓർഗനൈസേഷൻ (ടി.എൽ.ഒ) എന്ന സംഘടനയുടെ പേരിൽ കാസർകോട്, ഇടുക്കി ജില്ല കോടതികളിൽ കഴിഞ്ഞ മാസം ആദ്യം ബോംബ് ഭീഷണി ഉണ്ടായി. ഇതിന്റെ പശ്ചാത്തലത്തിലാണ് അഡ്വ. കുളത്തൂർ ജയ്‌സിങ് പരാതി നൽകിയത്.

കേരളത്തിലെ കോടതികളിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ നിലവിൽ ഇല്ല. ആർക്കും കോടതി പരിസരത്തും ഹാളിലും എത്താൻ കഴിയുന്ന രീതിയാണ് നിലവിലുള്ളത്. അതിനാൽ കോടതികളിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങളും നിയന്ത്രണവും ഏർപ്പെടുത്തണമെന്നാണ് അഡ്വ. കുളത്തൂർ ജയ്‌സിങ് പരാതിയിൽ ചൂണ്ടിക്കാട്ടിയത്.

എറണാകുളം ജില്ല കോടതിയെ സംബന്ധിച്ച് അഡ്വ. കുളത്തൂർ ജയ്‌സിങിന്റെ പരാതിയിൽ പറയുന്ന കാര്യങ്ങൾ വസ്തുതാപരമെന്ന് അന്വേഷണത്തിൽ ബോധ്യമായതായി കൊച്ചി സിറ്റി ജില്ല രഹസ്യാന്വേഷണ വിഭാഗം സമ്മതിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചി സിറ്റിയിൽ പ്രവർത്തിക്കുന്ന ജില്ല കോടതികൾക്കും മറ്റു സബോർഡിനേറ്റ് കോടതികൾക്കും ആവിശ്യമായ സുരക്ഷ ഒരുക്കണമെന്ന ശുപാർശ റിപ്പോർട്ട് ജില്ല രഹസ്യാന്വേഷണ വിഭാഗം സമർപ്പിച്ചത്.

ഇത് സംബന്ധിച്ച് വിവരം വ്യക്തമാക്കി കൊച്ചി സിറ്റി ജില്ല രഹസ്യാന്വേഷണ വിഭാഗം അസി. പൊലീസ് കമീഷണർ അഡ്വ. കുളത്തൂർ ജയ്‌സിങിന് കത്തും നൽകിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kochisecuritycourtsintelligence report
News Summary - Security of courts; Intelligence Department submits recommendation
Next Story