കാടുമൂടി തുരുത്തിലെ ഗ്രാമീണ റോഡുകൾ
text_fieldsതുരുത്ത് വിക്ടറിക്ക് സമീപം റോഡ് കാടുമൂടിയ നിലയിൽ
ആലുവ: കാടുമൂടി തുരുത്തിലെ ഗ്രാമീണ റോഡുകൾ. റോഡിന്റെ ഇരുവശവും കാടുപിടിച്ച് കിടക്കുകയാണ്. എട്ടുമീറ്റർ ടാറിങ് റോഡിലെ നാലു മീറ്റർ മാത്രമേ സഞ്ചാരയോഗ്യമായുള്ളൂ. അവശേഷിക്കുന്ന ഇരുവശത്തെയും റോഡ് ഭാഗങ്ങളിൽ കുറ്റിച്ചെടികൾ നിറഞ്ഞു.
ഒരു വാഹനത്തിനുപോലും സുരക്ഷിതമായി കടന്നുപോകാൻ കഴിയാത്ത അവസ്ഥയിലാണ്. കാഴ്ച മറയ്ക്കുംവിധം വളവുകളിൽ കുറ്റിക്കാടുകൾ പൊങ്ങിനിൽക്കുന്നത് അപകടം ഉണ്ടാക്കുന്നുണ്ട്. റോഡിനിരുവശത്തും കാട് നിറഞ്ഞത് സാമൂഹികവിരുദ്ധർക്കും സൗകര്യമാണ്. കാട് വെട്ടിത്തെളിക്കാൻ അധികൃതർ തയാറാവണമെന്ന് തുരുത്ത് സമന്വയ ഗ്രാമവേദി ആവശ്യപ്പെട്ടു.

