Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2022 11:15 AM GMT Updated On
date_range 17 Feb 2022 11:22 AM GMTകേരളത്തെ ഇകഴ്ത്താനുള്ള ഫാഷിസ്റ്റ് ശക്തികളുടെ ശ്രമങ്ങളെ ചെറുക്കുക -എൻ.സി.പി
text_fieldscamera_alt
എൻ.സി.പി ബ്ലോക്ക് കൺവെൻഷൻ ജില്ല പ്രസിഡന്‍റ് ടി.പി. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യുന്നു
ആലുവ: എല്ലാ രംഗത്തുമുള്ള കേരളത്തിന്‍റെ മുന്നേറ്റങ്ങളെ നിസാരവൽക്കരിച്ച് വോട്ടുബാങ്ക് രാഷ്ട്രീയത്തിന് കുട പിടിക്കുന്ന ഫാഷിസ്റ്റ് ശക്തികളുടെ കുൽസിത ശ്രമങ്ങൾക്കെതിരെ ശക്തമായ താക്കീത് നൽകാൻ കേരളം ഒറ്റക്കെട്ടാണെന്ന് എൻ.സി.പി ജില്ല പ്രസിഡന്‍റ് ടി.പി. അബ്ദുൽ അസീസ്. എൻ.സി.പി ആലുവ ബ്ലോക്ക് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കി സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന ദുഷ്ട ശക്തികളെ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്‍റ് ഹുസൈൻ കുന്നുകര അധ്യക്ഷത വഹിച്ചു. എം.എ. അബ്ദുൽ ഖാദർ, മുരളി പുത്തൻവേലി, ശിവരാജ് കോമ്പാറ, ജോളി ആന്‍റണി, ടി.കെ. യൂസഫ് എന്നിവർ സംസാരിച്ചു.
മുഹമ്മദലി തോലക്കര സ്വഗതവും റസാഖ് എടത്തല നന്ദിയും പറഞ്ഞു.
Next Story