Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_right'ചി​ഞ്ചു'വി​െൻറ മരം...

'ചി​ഞ്ചു'വി​െൻറ മരം കയറിക്കളി 'കാര്യമായി'; ഒടുവിൽ ഫയർഫോഴ്​സിന്​ പണിയുമായി

text_fields
bookmark_border
ചി​ഞ്ചുവി​െൻറ മരം കയറിക്കളി കാര്യമായി; ഒടുവിൽ ഫയർഫോഴ്​സിന്​ പണിയുമായി
cancel
camera_alt

തെ​ങ്ങി​ന് മു​ക​ളി​ൽ കു​ടു​ങ്ങി​യ പൂ​ച്ച​യെ അ​ഗ്​​നി​ര​ക്ഷാ​സം​ഘം ര​ക്ഷ​പ്പെ​ടു​ത്തു​ന്നു 

ആ​ലു​വ: ത​മാ​ശ​ക്ക്​ ഒ​ന്ന്​ തെ​ങ്ങി​ൽ ക​യ​റി ​േനാ​ക്കി​യ​താ​ണ്​ ചി​ഞ്ചു എ​ന്ന പൂ​ച്ച. ത​മാ​ശ കാ​ര്യ​മാ​യ​പ്പോ​ൾ തെ​ങ്ങി​ൽ കു​ടു​ങ്ങി. ഇ​തോ​ടെ പൂ​ച്ച​യു​ടെ ക​ളി​ക്കൂ​ട്ടു​കാ​രാ​യ അ​ഭി​ജി​ത, മീ​ര എ​ന്നീ കു​ട്ടി​ക​ൾ ക​ര​ച്ചി​ൽ തു​ട​ങ്ങി. അ​മ്മ അ​ഗ്​​നി​ര​ക്ഷാ​സേ​ന​യെ വി​ളി​ച്ചു​വ​രു​ത്തി. ഇ​വ​രെ​ത്തി പൂ​ച്ച​യെ താ​ഴെ​യി​റ​ക്കി​യ​പ്പോ​ഴാ​ണ്​ കു​ട്ടി​ക​ൾ​ക്ക്​ ശ്വാ​സം വീ​ണ​ത്.

ചൊ​വ്വാ​ഴ്​​ച ഉ​ച്ച​ക്ക്​ 2.15ഓ​ടെ ആ​ലു​വ കാ​സി​നോ തി​യ​റ്റ​റി​ന് സ​മീ​പം മ​ഹാ​ത്മാ​ഗാ​ന്ധി റോ​ഡി​ൽ 'ശ്രീ​ഹ​രി'​യി​ൽ വീ​ട്ടി​ൽ അ​ജി​ത്തി​െൻറ വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം.

ക​ളി​ക്കു​ന്ന​തി​നി​ട​യി​ൽ തെ​ങ്ങി​ൽ ക​യ​റി​യ പൂ​ച്ച​ക്ക് ര​ക്ഷ​പ്പെ​ടാ​ൻ ക​ഴി​യാ​തെ വ​ര​ു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ളു​ടെ സ​ങ്ക​ടം ക​ണ്ട് അ​മ്മ ജി​ഷ അ​ഗ്​​നി​ര​ക്ഷാ​സേ​ന​യെ വി​ളി​ച്ച്​ പൂ​ച്ച​യെ തെ​ങ്ങി​െൻറ മു​ക​ളി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

അ​യ​ൽ​വാ​സി​യാ​യ ​െജ​യിം​സ് എ​ന്ന​യാ​ളു​ടെ പ​റ​മ്പി​ലെ തെ​ങ്ങി​ലാ​ണ് പൂ​ച്ച ക​യ​റി​യ​ത്. സീ​നി​യ​ർ അ​ഗ്​​നി​ര​ക്ഷാ ഓ​ഫി​സ​ർ ശ്യാം​ജി, ഓ​ഫി​സ​ർ​മാ​രാ​യ ഉ​ദ​യ​കു​മാ​ർ, സു​ധി ച​ന്ദ്ര​ൻ, കി​ര​ൺ, വി​ഷ്ണു മോ​ഹ​ൻ, സു​നി​ൽ, അ​ഭി​ലാ​ഷ് എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fire forceRescue
News Summary - Rescued the cat who climbed the coconut tree
Next Story