സ്ഥിരം കുറ്റവാളിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
text_fieldsആലുവ: വിവിധ സ്റ്റേഷൻ പരിധികളിൽ സ്ഥിരം കുറ്റവാളിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. അയ്യമ്പുഴ, അങ്കമാലി, കാലടി പൊലീസ് സ്റ്റേഷനുകളിൽ പത്തോളം കേസുകളിലെ പ്രതിയായ അയ്യമ്പുഴ ചുള്ളി, നെടുങ്കോട്, പൈനാടത്ത് വീട്ടിൽ സോമിയെ (36) ആണ് റൂറൽ ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്.
കൊലപാതകശ്രമം, പിടിച്ചുപറി, ദേഹോപദ്രവം, അന്യായമായി സംഘം ചേരൽ, അതിക്രമിച്ചുകടക്കൽ, ആയുധ -സ്ഫോടക വസ്തു നിയമ പ്രകാരമുള്ള കേസ്, സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടയൽ തുടങ്ങി നിരവധി കേസിലെ പ്രതിയാണ് ഇയാൾ.
2017ൽ കാപ്പ നിയമപ്രകാരം ആറുമാസത്തേക്ക് ജയിലിൽ അടച്ചിരുന്നു. കഴിഞ്ഞ മാർച്ചിൽ ഇയാൾ കാലടി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെത്തുടർന്നാണ് വീണ്ടും കാപ്പ ചുമത്തിയത്. ഓപറേഷൻ ഡാർക്ക് ഹണ്ടിെൻറ ഭാഗമായി ഇതുവരെ 27 പേരെ കാപ്പ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതായും 26 പേരെ നാടുകടത്തിയതായും എസ്.പി പറഞ്ഞു.

