ഒറ്റദിവസം മാത്രം തഹസിൽദാറായി റാഷ് മോൻ
text_fieldsസി.എ. റാഷ്മോൻ പി.ഡബ്ല്യു.ഡി ലാൻഡ് അക്വിസിഷൻ
എറണാകുളം യൂനിറ്റിലെ സ്പെഷൽ തഹസിൽദാരായി
ചുമതലയേൽക്കുന്നു
ആലുവ: വിരമിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ഡെപ്യൂട്ടി തഹസിൽദാർക്ക് അപ്രതീക്ഷിത സ്ഥാനക്കയറ്റം. ആലുവ താലൂക്ക് റവന്യൂ റിക്കവറി ഡെപ്യൂട്ടി തഹസിൽദാർ സി.എ. റാഷ്മോനാണ് പി.ഡബ്ല്യു.ഡി ലാൻഡ് അക്വിസിഷൻ എറണാകുളം യൂനിറ്റിലെ സ്പെഷൽ തഹസിൽദാരായി നിയമനം ലഭിച്ചത്. പുതിയ കസേരയിൽ റാഷ്മോന് ഒരുദിവസം മാത്രമേ ഇരിക്കാനായുള്ളൂ. എങ്കിലും കാത്തിരുന്ന പദവി ലഭിച്ച സംതൃപ്തിയിലാണ് അദ്ദേഹം പടിയിറങ്ങിയത്.
ബുധനാഴ്ചയായിരുന്നു റാഷ്മോൻ വിരമിക്കേണ്ടത്. ചൊവ്വാഴ്ച രാത്രിയോടെയാണ് തഹസിൽദാരായി ഉദ്യോഗക്കയറ്റം ലഭിച്ചതായി അറിയിപ്പ് ലഭിച്ചത്. തുടർന്ന് ബുധനാഴ്ച രാവിലെ പി.ഡബ്ല്യു.ഡി ലാൻഡ് അക്വിസിഷൻ തഹസിൽദാറുടെ അധിക ചുമതല വഹിക്കുന്ന എ.എം. മുസ്തഫ കമാലിൽനിന്ന് ചുമതല ഏറ്റെടുത്തു. ആലുവ താലൂക്ക് ഓഫിസിൽ ക്ലർക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹത്തിന് 27വർഷത്തെ സർവിസുണ്ട്.
ഇതിൽ ഭൂരിഭാഗവും ആലുവയിൽ തന്നെയാണ് ജോലിചെയ്തത്. 2018ലെ പ്രളയകാലത്ത് മുഴുസമയ രക്ഷാപ്രവർത്തനം നടത്തി ശ്രദ്ധേയനായ ഉദ്യോഗസ്ഥൻ കൂടിയാണ് റാഷ്മോൻ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

