Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightആലുവ - അത്താണി റൂട്ടിൽ...

ആലുവ - അത്താണി റൂട്ടിൽ സ്വകാര്യ ബസുകളെ ബാധിച്ചു

text_fields
bookmark_border
ആലുവ - അത്താണി റൂട്ടിൽ സ്വകാര്യ ബസുകളെ ബാധിച്ചു
cancel

ആലുവ: കെ.എസ്.ആർ.ടി.സിയുടെ സ്ത്രീകളുടെ സൗജന്യ യാത്ര ആലുവ - അത്താണി റൂട്ടിൽ സ്വകാര്യ ബസുകളെ ബാധിച്ചു. കെ.എസ്.ആർ.ടി.സി - സ്വകാര്യ ബസുകൾ ധാരാളമായി സർവീസ് നടത്തുന്ന പ്രധാന റൂട്ടാണിത്. ആലുവയിൽ നിന്ന് മാഞ്ഞാലി, പുത്തൻവേലിക്കര, എളവൂർ, അങ്കമാലി, കാലടി തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള സ്വകാര്യ ബസുകളാണ് ആലുവ - അത്താണി റൂട്ടിലൂടെ പോകുന്നത്.

ഈ ഭാഗങ്ങളിലേക്കുള്ള യാത്രക്കാർക്ക് പുറമെ ആലുവക്കും അത്താണിക്കും ഇടയിലുള്ള ധാരാളം യാത്രക്കാരും ഈ ബസുകളെ ആശ്രയിക്കുന്നുണ്ട്. ഇത്തരം യാത്രക്കാരിലെ സ്ത്രീകൾ ഒന്നടങ്കം കെ.എസ്.ആർ.ടി.സിയിലേക്ക് മാറിയതായാണ് കരുതുന്നത്. ഇവർക്ക് പുറമെ മറ്റ് ഭാഗങ്ങളിലേക്ക് സ്വകാര്യ ബസുകളിൽ പോകേണ്ട യാത്രക്കാർ അത്താണി വരെ സൗജന്യ യാത്ര ഉപയോഗിച്ച ശേഷം അവിടെ നിന്ന് മാത്രം സ്വകാര്യ ബസുകളിൽ യാത്ര തുടർന്നതായും കണക്കാക്കുന്നു. ആലുവ - പെരുമ്പാവൂർ റൂട്ടിൽ ആലുവയിൽ നിന്ന് പെരുമ്പാവൂരിലേക്കും തിരിച്ചുമുള്ള സ്ത്രീ യാത്രക്കാരിൽ ഭൂരിഭാഗവും സൗജന്യ യാത്ര തെരഞ്ഞെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:private busesGovernment of KeralaFree Travel For WomenPriyadarshini
News Summary - Private buses affected on Aluva-Athani route
Next Story