Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightചൂണ്ടി കവലയിൽ വൻ കുഴി;...

ചൂണ്ടി കവലയിൽ വൻ കുഴി; അപകടങ്ങൾ പതിവായി

text_fields
bookmark_border
pothole
cancel
camera_alt

ചൂണ്ടി കവലയിലെ അപകടക്കുഴി 

ആലുവ: ചൂണ്ടി കവലയിൽ റോഡിന് നടുവിലെ വലിയ കുഴി യാത്രക്കാർക്ക് ദുരിതമാകുന്നു. ആലുവ - മൂന്നാര്‍ റോഡും പുക്കാട്ടുപടി - ആലുവ റോഡും സന്ധിക്കുന്ന കവലയിലാണ് അപകട കുഴിയുള്ളത്. ആഴം കൂടിയ കുഴിയാണ് ഇവിടെ രൂപപ്പെട്ടിരിക്കുന്നത്.

ചെറിയ കുഴിയാണെന്ന് കരുതി ഇരുചക്ര വാഹനയാത്രക്കാര്‍ ഇതുവഴി വാഹനം ഓടിച്ച് അപകടത്തില്‍പെടുന്നത് പതിവായി. ബൈക്കുകളും സ്‌കൂട്ടറുകളും മറിഞ്ഞ് നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇതോടെ സമീപത്തെ വ്യാപാരികള്‍ അപകട സൂചന നല്‍കി അടയാളം സ്ഥാപിച്ചിചിട്ടുണ്ട്.

ആലുവ മേഖലയിലെ തിരക്കേറിയ കവലയാണിത്. അതിനാൽ തന്നെ പൊതുവിൽ കവലയിലും റോഡുകളും തിരക്കും ഗതാഗത കുരുക്കും പതിവാണ്. ഇതിനിടയിൽ കുഴികൂടി രൂപപ്പെട്ടതോടെ കുരുക്ക് രൂക്ഷമായിട്ടുണ്ട്. കുഴിയടക്കാന്‍ കൂട്ടാക്കാത്ത പൊതുമരാമത്ത് വകുപ്പിന്‍റെ നടപടിയില്‍ യുനൈറ്റഡ് മര്‍ച്ചൻറ്സ് ചേമ്പര്‍ ചൂണ്ടി യൂനിറ്റ് പ്രതിഷേധിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:potholeHeavy rain
News Summary - pothole in choondi junction
Next Story