Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൊലീസ് വാഹനം തടഞ്ഞ പോപുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ
text_fieldsbookmark_border
Listen to this Article
ആലുവ: പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയയാളെ വാഹനം തടഞ്ഞു നിർത്തി മോചിപ്പിക്കാൻ ശ്രമിച്ചെന്നാരോപിച്ച് ആറു പേരെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞുണ്ണിക്കര പത്തായപ്പുരക്കൽ സുധീർ (45), എരമം ഓലിപറമ്പിൽ സാദിഖ് (43), ഓലിപ്പറമ്പിൽ ഷമീർ (38), പയ്യപ്പിള്ളി ഷഫീഖ് (38), ഏലൂക്കര അത്തനാട്ട് അൻവർ (42), ഉളിയന്നൂർ പല്ലേരിക്കണ്ടം കാസിം (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പോപുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗം യഹിയ തങ്ങളെ കുന്നംകുളത്തുനിന്ന് അറസ്റ്റ് ചെയ്ത് ആലപ്പുഴയിലേക്ക് പൊലീസ് അകമ്പടിയോടെ കൊണ്ടുപോകുന്നതിനിടയിലാണ് സംഭവം. ദേശീയപാത കമ്പനിപ്പടിയിൽ ഞായറാഴ്ച രാവിലെ 10ഓടെയാണ് സംഭവം. 50ഓളം പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

