Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബൈക്ക് മോഷ്‌ടിക്കാൻ ശ്രമിച്ചവരെ പൊലീസ് പിടികൂടി

text_fields
bookmark_border
ബൈക്ക് മോഷ്‌ടിക്കാൻ ശ്രമിച്ചവരെ പൊലീസ് പിടികൂടി
cancel

ആലുവ: ബൈക്ക് മോഷ്‌ടിക്കുന്നതിനിടയിൽ ആളുകളുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഓടി രക്ഷപ്പെട്ട പ്രതികളെ മണിക്കൂറുകൾക്കുളളിൽ ആലുവ പൊലീസ് പിടികൂടി. ചാലക്കുടി മുകുന്ദപുരം കിഴക്കേക്കോട്ട ആറാട്ടുപറമ്പിൽ വീട്ടിൽ ആഷ്വിൻ (24), ഇടുക്കി രാജകുമാരി വേലിക്കകത്തു വീട്ടിൽ ബിനു മോൻ (23) എന്നിവരെയാണ് പിടികൂടിയത്.

കാരോത്തുകുഴിക്ക് എതിർവശത്തെ റെസിഡൻറ്സ് കോംപ്ലക്സിൻറെ പാർക്കിങ് ഏരിയയിൽ വച്ചിരുന്ന ബൈക്കാണ് മോഷ്‌ടിക്കാൻ ശ്രമിച്ചത്. ജീവനക്കാർ വരുന്നത് കണ്ട് ശ്രമം ഉപക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ് നഗരത്തിൽ നടത്തിയ പരിശോധനയിൽ മണപ്പുറം നടപ്പാലത്തിൻറെ അടിയിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. നിരവധി കേസുകളിലെ പ്രതികളാണിവർ. ഇൻസ്പെക്ടർ സൈജു.കെ.പോൾ, എസ്.ഐമാരായ കെ.വി.ജോയി, ശിവാസ്, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, നിയാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Police have arrested a man who tried to steal a bike
Next Story