Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightചീരയെന്ന്​ കരുതി...

ചീരയെന്ന്​ കരുതി ഉമ്മത്തി​ന്‍റെ ഇല കഴിച്ചവർക്ക്​ വിഷബാധ

text_fields
bookmark_border
ചീരയെന്ന്​ കരുതി ഉമ്മത്തി​ന്‍റെ ഇല കഴിച്ചവർക്ക്​ വിഷബാധ
cancel

ആലുവ: ചീരയെന്ന് കരുതി ഉമ്മത്തി​െൻറ ഇല കറി​വെച്ചു കഴിച്ച അമ്മൂമ്മക്കും കൊച്ചുമകൾക്കും വിഷബാധയേറ്റു. വാഴക്കുളം സ്വദേശിനിയായ അമ്മൂമ്മക്കും 14 കാരിയായ കൊച്ചുമകൾ മരിയ ഷാജിക്കുമാണ് വിഷബാധയേറ്റത്. മരിയ ആലുവ രാജഗിരി ആശുപത്രിയിലും അമ്മൂമ്മ സമീപ​െത്ത ആശുപത്രിയിലും ചികിത്സ തേടി. ലോക്​ഡൗണായതിനാൽ പറമ്പിൽ കണ്ട ചീരയെന്ന്​ തോന്നിക്കുന്ന ചെടി കറി വെക്കുകയായിരുന്നു. കറി​െവച്ചത് ഉമ്മം എന്ന ഡാറ്റ്യൂറ ചെടിയായിരുന്നു. ഇലകളും പൂക്കളും കായും അടക്കം വിഷമുള്ളതാണിത്​.

വീട്ടിൽ വയോധികയും അർബുദം ബാധിച്ച് കിടപ്പുരോഗിയായ ഭർത്താവും മാത്രമാണ് താമസം. കറി കഴിച്ച് അൽപസമയം കഴിഞ്ഞതോടെ മുത്തശ്ശിക്ക്​ അസ്വസ്ഥത അനുഭവപ്പെട്ടു. ഛർദിക്കാനും പരസ്​പരബന്ധമില്ലാത്തതു പറയുകയും ബഹളം വെക്കാനും തുടങ്ങിയതോടെ നാട്ടുകാരാണ് മകളെ വിവരം അറിയിച്ചത്. ഉടൻ മകളും കുടുംബവും സ്ഥലത്തെത്തി. 14 കാരിയായ മകളെ മുത്തച്ഛന്​ കൂട്ടായി വീട്ടിൽ നിർത്തിയാണ്​ ഇവർ ആശുപത്രിയിൽ പോയത്​.

ഇതിനിടെ, കുട്ടി അമ്മൂമ്മ ഉണ്ടാക്കി​െവച്ച കറിയും കൂട്ടി ഭക്ഷണം കഴിക്കുകയായിരുന്നു. സമാനലക്ഷണങ്ങൾ കാണിച്ചതോടെ നാട്ടുകാർ കുട്ടിയെ ആലുവ രാജഗിരി ആശുപത്രിയിൽ എത്തിച്ചു. പരസ്​പരബന്ധമില്ലാത്തതു പറയുകയും ബഹളം വെക്കുകയും ചെയ്​ത കുട്ടിക്ക് നല്ല പനിയുമുണ്ടായിരുന്നു. കൃഷ്ണമണികൾ വികസിച്ചിരുന്നു. മസ്തിഷ്കജ്വരത്തിന്​ സമാനമായ ലക്ഷണങ്ങളാണ് കുട്ടി കാണിച്ചത്. കുട്ടിയുടെ മാതാപിതാക്കൾ എവിടെയെന്ന ഡോക്ടറുടെ അന്വേഷണമാണ് സംഭവം വിഷബാധയാണെന്ന സംശയം തോന്നാൻ കാരണം.

അമ്മൂമ്മയെയും ആശുപത്രിയിലാക്കിയിട്ടുണ്ടെന്ന്​ നാട്ടുകാർ അറിയിച്ച​ു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കറി​െവച്ചത് ഉമ്മത്തി​െൻറ ഇലയാണെന്ന് മനസ്സിലാകുന്നത്. ആമാശയത്തിൽനിന്നുള്ള ഭക്ഷണം പുറത്തെടുത്ത്​ നടത്തിയ പരിശോധനയിൽ വിഷബാധ സ്ഥിരീകരിച്ചു.

എമർജൻസി വിഭാഗം കൺസൾട്ടൻറ്​ ഡോ. ജൂലിയസ്, പീഡിയാട്രിക് വിഭാഗം കൺസൾട്ടൻറ് ഡോ. ബിപിൻ ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ നടന്നത്. രണ്ട് ദിവസത്തിനുള്ളിൽ നില മെച്ചപ്പെട്ട കുട്ടി ആശുപത്രി വിട്ടു. അർബുദ ബാധിതനായ അപ്പൂപ്പന് മൂക്കിലെ ട്യൂബിലൂടെ ദ്രവരൂപത്തി​െല ഭക്ഷണമാണ് നൽകുന്നതെന്നതിനാൽ അദ്ദേഹം കറി കഴിച്ചിരുന്നില്ല.

വിഷച്ചെടി; പച്ചച്ചീരയോട്​ സാദൃശ്യം

പച്ചച്ചീരയുടെ ഇലയോട് സാദൃശ്യമുള്ളതാണ് ഡാറ്റ്യൂറ ഇനോക്സിയ എന്ന ശാസ്ത്രീയനാമമുള്ള ഉമ്മത്തി​െൻറ ഇലകൾ. തണ്ടുകളിൽ ഇളം വയലറ്റ് നിറമുള്ള ഈ ചെടിയുടെ തൈ കണ്ടാൽ ചീരയാണെന്നേ തോന്നൂ. മനുഷ്യ​െൻറയോ കന്നുകാലികളുടെയോ ഉള്ളിൽ ചെന്നാൽ മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ടെന്ന്​ രാജഗിരി ആശുപത്രിയിലെ ഡോ. ബിപിൻ ജോസ് പറഞ്ഞു.

പറമ്പിലും മറ്റും വളരുന്ന എല്ലാ​െചടികളും ഭക്ഷ്യയോഗ്യമല്ല. രൂപസാദൃശ്യമുള്ള ചെടികൾ ഉപയോഗിക്കുന്നത് അപകടത്തിന് കാരണമാകുമെന്നും ഡോക്ടർ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:poisoning
News Summary - Poisoning of those who ate the leaves of Ummathi thinking it was spinach
Next Story