നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി
text_fieldsസനൂപ്
ആലുവ: നിരന്തര കുറ്റവാളിയെ റൂറൽ ജില്ല പൊലീസ് കാപ്പ ചുമത്തി നാടുകടത്തി. കാലടി പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കയറൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ മലയാറ്റൂർ സെബിയൂർ കരിങ്ങാംതുരുത്ത് വീട്ടിൽ സനൂപിനെയാണ് (25) ഒരു വർഷത്തേക്ക് നാടുകടത്തിയത്.
ഓപറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി റൂറൽ ജില്ല പൊലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റേഞ്ച് ഡി.ഐ.ജി എ. ശ്രീനിവാസാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ സെപ്റ്റംബറിൽ നിതിൻ വർഗീസ് എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കാലടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്.