Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുരുക്കൊഴിയുന്നില്ല, ദുരിതവും; മാർത്താണ്ഡവർമ പഴയപാലം അടച്ചതോടെ ഗതാഗതക്കുരുക്കിൽ വലഞ്ഞ്​ ജനം

text_fields
bookmark_border
കുരുക്കൊഴിയുന്നില്ല, ദുരിതവും; മാർത്താണ്ഡവർമ പഴയപാലം അടച്ചതോടെ ഗതാഗതക്കുരുക്കിൽ വലഞ്ഞ്​ ജനം
cancel

ആ​ലു​വ: മാ​ർ​ത്താ​ണ്ഡ​വ​ർ​മ പ​ഴ​യ​പാ​ല​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ആ​രം​ഭി​ച്ച​തോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ യാ​ത്രാ​ദു​രി​തം തു​ട​രു​ന്നു. പ​ണി​ക​ൾ​ക്കാ​യി പാ​ലം അ​ട​ച്ച​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ ഏ​റെ ദൂ​രം ഇ​ഴ​ഞ്ഞാ​ണ് നീ​ങ്ങു​ന്ന​ത്. ഇ​തു​മൂ​ലം യാ​ത്ര​ക്കാ​ർ​ക്ക് ല​ക്ഷ്യ​സ്​​ഥ​ന​ത്തെ​ത്താ​ൻ കൂ​ടു​ത​ൽ സ​മ​യം വേ​ണ്ടി​വ​രു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് പ​ണി​ക​ൾ ആ​രം​ഭി​ച്ച​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ദേ​ശീ​യ​പാ​ത​യി​ലും ആ​ലു​വ​യി​ലെ സ​മീ​പ റോ​ഡു​ക​ളി​ലും ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​വു​മു​ണ്ട്. അ​തി​നാ​ൽ ദേ​ശീ​യ​പാ​ത​യി​ലും സ​മീ​പ റോ​ഡു​ക​ളി​ലും ഗ​താ​ഗ​ത കു​രു​ക്കും രൂ​ക്ഷ​മാ​ണ്. ന​വം​ബ​ർ ആ​റ്​ വ​രെ 10 ദി​വ​സ​മാ​ണ് പാ​ലം പൂ​ർ​ണ​മാ​യും അ​ട​ച്ചി​ടു​ന്ന​ത്. ഈ ​ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം ആ​ലു​വ മേ​ഖ​ല​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മു​ണ്ട്. തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ൽ കി​ലോ​മീ​റ്റ​റു​ക​ളോ​ളം വാ​ഹ​ന​ങ്ങ​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു. ദീ​ർ​ഘ ദൂ​ര യാ​ത്ര​ക്കാ​രും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി​ക്ക് പോ​കു​ന്ന​വ​രു​മാ​ണ് കൂ​ടു​ത​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മാ​ണ് ഗ​താ​ഗ​ത കു​രു​ക്ക് രൂ​ക്ഷം. ​ജോ​ലി ക​ഴി​ഞ്ഞ്​ മ​ട​ങ്ങു​ന്ന​ർ ഏ​റെ വൈ​കി​യാ​ണ് വീ​ടു​ക​ളി​ലെ​ത്തു​ന്ന​ത്. വ​ലി​യ ഭാ​ര​വാ​ഹ​ന​ങ്ങ​ൾ ആ​ലു​വ വ​ഴി ക​ട​ത്തി വി​ടി​ല്ലെ​ന്നാ​ണ് പൊ​ലീ​സ് അ​റി​യി​ച്ചിി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ചി​ല സ​മ​യ​ങ്ങ​ളി​ൽ വ​ലി​യ ടാ​ങ്ക​ർ ലോ​റി​ക​ളും ക​ണ്ടെ​യ്ന​റു​ക​ളു​മ​ട​ക്കം ഭാ​ര​വാ​ഹ​ന​ങ്ങ​ളും ആ​ലു​വ വ​ഴി ത് ​ഗ​താ​ഗ​ത കു​രു​ക്ക് വ​ർ​ദ്ധി​പ്പി​ക്കാ​ൻ ഇ​ട​യാ​ക്കി.

ഫ​ലം ചെ​യ്യാ​ത്ത ബ​ല​പ്പെ​ടു​ത്ത​ൽ

രാ​ജ​ഭ​ര​ണ​കാ​ല​ത്ത് നി​ർ​മി​ച്ച മാ​ർ​ത്താ​ണ്ഡ​വ​ർ​മ പാ​ല​ത്തി​ന്റെ വീ​തി കു​റ​വും മൂ​ലം ഗ​താ​ഗ​തം പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ൻ​പേ പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു. കാ​ല​പ്പ​ഴ​ക്കം മൂ​ലം ദ്ര​വി​ച്ച് ക​മ്പി​ക​ൾ പു​റ​ത്തു​വ​ന്ന നി​ല​യി​ലാ​യ പാ​ലം, സ​മാ​ന്ത​ര പാ​ലം പൂ​ർ​ത്തി​യാ​കു​മ്പോ​ൾ പൊ​ളി​ച്ച് പു​തി​യ​ത് പ​ണി​യാ​നും തീ​രു​മാ​ന​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ഈ ​നീ​ക്ക​വും അ​ധി​കൃ​ത​ർ അ​ട്ടി​മ​റി​ച്ചു. പാ​ലം പൊ​ളി​ക്കേ​ണ്ട​തി​ല്ലെ​ന്ന് തീ​രു​മാ​നി​ച്ച ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ പാ​ലം ബ​ല​പ്പെ​ടു​ത്തി വീ​ണ്ടും ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ൻ​റെ ഭാ​ഗ​മാ​യി ദ്ര​വി​ച്ച ഭാ​ഗ​ങ്ങ​ളി​ൽ കോ​ൺ​ക്രീ​റ്റ് മി​ശ്രി​തം ക​മ്പ്ര​സ​റി​ൻ​റെ സ​ഹാ​യ​ത്തോ​ടെ പി​ടി​പ്പി​ച്ചു. ഇ​ത്ത​രം ബ​ല​പ്പെ​ടു​ത്ത​ൽ പ​ണി​ക​ളാ​ണ് ഇ​പ്പോ​ഴും ന​ട​ക്കു​ന്ന​ത്. മം​ഗ​ല​പ്പു​ഴ പാ​ല​ത്തി​ലെ ത​ക​രാ​റു​ക​ൾ​മൂ​ലം ഈ ​ഭാ​ഗ​ത്തും പ​ല​പ്പോ​ഴും ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്നു.

പാ​തി​വ​ഴി​യി​ൽ നി​ല​ച്ച റോ​ഡ് വി​ക​സ​നം

തോ​ട്ട​ക്കാ​ട്ടു​ക​ര​ക്കും പ​റ​വൂ​ർ​ക​വ​ല​ക്കും ഇ​ട​യി​ൽ വി​ക​സ​നം നി​ല​ച്ചു​പോ​യ​താ​ണ് ദേ​ശീ​യ​പാ​ത​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് മ​റ്റൊ​രു കാ​ര​ണം. ര​ണ്ട് പ​തി​റ്റാ​ണ്ടോ​ള​മാ​യി ഇ​വി​ടെ വീ​തി കൂ​ട്ടു​ന്ന​തി​ന് സ്ഥ​ലം ഏ​റ്റെ​ടു​ത്തി​ട്ട്. എ​ന്നാ​ൽ, യാ​തൊ​രു തു​ട​ർ ന​ട​പ​ടി​ക​ളും ഉ​ണ്ടാ​യി​ല്ല. ഇ​രു ക​വ​ല​ക​ൾ​ക്കു​മി​ട​യി​ൽ റോ​ഡ് വ​ള​വു​ക​ളു​ള്ള​തും കു​പ്പി​ക​ഴു​ത്ത് പോ​ലെ നേ​ർ​ത്ത​തു​മാ​ണ്. ഇ​തി​നാ​ൽ ഈ ​ഭാ​ഗ​ത്ത് നി​ന്ന്​ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​ൻ ഏ​റെ സ​മ​യ​മെ​ടു​ക്കു​ന്നു​ണ്ട്. ദേ​ശീ​യ​പാ​ത​യി​ലെ ഗ​താ​ഗ​ത കു​രു​ക്ക് മൂ​ലം ആ​ലു​വ മേ​ഖ​ല​യി​ൽ മ​റ്റു റോ​ഡു​ക​ളും ന​ഗ​ര​വും ക​വ​ല​ക​ളും പ​ല​പ്പോ​ഴും നി​ശ്ച​ല​മാ​ണ്. മ​ണി​ക്കൂ​റു​ക​ൾ കു​രു​ക്കി​ൽ കി​ട​ന്നാ​ണ് ഓ​രോ വാ​ഹ​ന​വും ക​ട​ന്നു​പാ​കു​ന്ന​ത്.

ആ​ലു​വ​യെ​ന്നും ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ

ആ​ലു​വ​ക്കാ​രു​ടെ ജീ​വി​തം ഗ​താ​ഗ​ത കു​രു​ക്കി​ൽ​പെ​ട്ട് ന​ട്ടം​തി​രി​യാ​ൻ തു​ട​ങ്ങി​യി​ട്ട് പ​തി​റ്റാ​ണ്ടു​ക​ളാ​യി. ദേ​ശീ​യ​പാ​ത​യി​ലെ മാ​ർ​ത്താ​ണ്ഡ​വ​ർ​മ, മം​ഗ​ല​പ്പു​ഴ പാ​ല​ങ്ങ​ളാ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ്ര​ധാ​ന​കാ​ര​ണം. വീ​തി കു​റ​വ​ട​ക്കം പ്ര​ശ്ന​ങ്ങ​ൾ മൂ​ലം ഇ​രു​പാ​ല​ങ്ങ​ളി​ലും പൊ​തു​വി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. മാ​ർ​ത്താ​ണ്ഡ​വ​ർ​മ പാ​ല​ത്തി​ന് സ​മാ​ന്ത​ര​മാ​യി പു​തി​യ പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന് കാ​ല​ങ്ങ​ളാ​യി ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്. എ​ന്നാ​ൽ, ഇ​തു​വ​രെ പാ​ലം നി​ർ​മി​ക്കാ​ൻ തീ​രു​മാ​ന​മാ​യി​ല്ല. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ കാ​ണി​ച്ച വീ​ഴ്ച​യാ​ണ് ആ​ലു​വ​യി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ്ര​ധാ​ന കാ​ര​ണം. മാ​ർ​ത്താ​ണ്ഡ​വ​ർ​മ പാ​ല​ത്തി​ന് സ​മാ​ന്ത​ര​മാ​യി കി​ഴ​ക്ക് ഭാ​ഗ​ത്ത് ഒ​രു പാ​ലം നി​ർ​മി​ച്ചി​രു​ന്നു. ഇ​തി​ൻ​റെ പേ​രി​ൽ ദേ​ശീ​യ​പാ​ത നാ​ലു​വ​രി​യാ​ക്കി​യ​പ്പോ​ൾ അ​തി​നോ​ട​നു​ബ​ന്ധി​ച്ച് പ​ണി​യേ​ണ്ടി​യി​രു​ന്ന പാ​ലം ഒ​ഴി​വാ​ക്കി.

പ​രി​ഹാ​രം എ​ലി​വേ​റ്റ​ഡ് ഹൈ​വേ

ദേ​ശീ​യ​പാ​ത​യി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത കു​രു​ക്കി​ന് നി​ല​വി​ൽ പ്ര​ധാ​ന പ​രി​ഹാ​ര മാ​ർ​ഗം എ​ലി​വേ​റ്റ​ഡ് ഹൈ​വേ​യാ​ണ്. പു​ളി​ഞ്ചോ​ട് ക​വ​ല​ക്കും മം​ഗ​ല​പ്പു​ഴ പാ​ല​ത്തി​നും ഇ​ട​യി​ൽ ഇ​ത്ത​ര​ത്തി​ൽ ആ​കാ​ശ​പാ​ത വ​ന്നാ​ൽ കു​രു​ക്ക് പാ​ടെ ഇ​ല്ലാ​താ​കും. പു​ളി​ഞ്ചോ​ട് ക​വ​ല​ക്കും ബൈ​പാ​സ് ക​വ​ല​ക്കും ഇ​ട​യി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് മേ​ൽ​പാ​ലം നി​ർ​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ര​ണ്ട് സി​ഗ്ന​ലു​ക​ൾ​ക്കി​ട​യി​ൽ നി​ർ​മി​ച്ച പാ​ലം​കൊ​ണ്ട് യാ​തൊ​രു ഉ​പ​കാ​ര​വു​മി​ല്ല. ബൈ​പാ​സ് ക​വ​ല​യി​ൽ പാ​ലം വ​ന്നി​റ​ങ്ങു​ന്ന​തി​ന് തൊ​ട്ട​ടു​ത്താ​യാ​ണ് മാ​ർ​ത്താ​ണ്ഡ​വ​ർ​മ്മ പാ​ല​വും. അ​തി​നാ​ൽ ത​ന്നെ മേ​ൽ​പ്പാ​ല​ത്തി​ലും എ​പ്പാ​ഴും കു​രു​ക്കാ​ണ്. ഈ ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ പു​ളി​ഞ്ചോ​ട് ക​വ​ല മു​ത​ൽ പ​റ​വൂ​ർ ക​വ​ല സെ​മി​നാ​രി​പ്പ​ടി വ​രെ എ​ലി​വേ​റ്റ​ഡ് ഹൈ​വേ നി​ർ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എം.​പി, എം.​എ​ൽ.​എ, ന​ഗ​ര​സ​ഭ തു​ട​ങ്ങി​യ​വ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി, കേ​ന്ദ്ര മ​ന്ത്രി തു​ട​ങ്ങി​യ​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​തു​വ​രെ യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - People are stuck in traffic jams as the Marthanda Varma Old Bridge is closed
Next Story