Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightഓപറേഷൻ തൂഫാൻ; 34 കിലോ...

ഓപറേഷൻ തൂഫാൻ; 34 കിലോ കഞ്ചാവുമായി മൂന്ന് അന്തർ സംസ്ഥാന തൊഴിലാളികൾ പിടിയിൽ

text_fields
bookmark_border
ഓപറേഷൻ തൂഫാൻ; 34 കിലോ കഞ്ചാവുമായി മൂന്ന് അന്തർ സംസ്ഥാന തൊഴിലാളികൾ പിടിയിൽ
cancel
camera_alt

റാ​ഫി​ക്കു​ൽ ഷെ​യ്ഖ്, ജു​യെ​ൽ ഷെ​യ്ഖ്, സ​ഹി​ൻ ഷെ​യ്ഖ്

ആലുവ: ഓപറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ 34 കിലോഗ്രാമോളം കഞ്ചാവുമായി മൂന്ന് അന്തർ സംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ റാഫിക്കുൽ ഷെയ്ഖ് (30), ജുയെൽ ഷെയ്ഖ് (22), സഹിൻ ഷെയ്ഖ് (29) എന്നിവരെയാണ് റൂറൽ ജില്ല ഡാൻസാഫും ആലുവ പൊലീസും ചേർന്ന് പിടികൂടിയത്.

മൂന്നംഗസംഘം ഒഡിഷയിൽനിന്ന് കഞ്ചാവ് വാങ്ങി തീവണ്ടിയിൽ യാത്ര ചെയത് അങ്കമാലി റയിൽവേ സ്റ്റേഷനിലിറങ്ങി. അവിടെ നിന്ന് ഓട്ടോയിൽ വരുമ്പോൾ ആലുവ തോട്ടക്കാട്ടുകരയിൽ വെച്ചാണ് പൊലീസ് പിടികൂടിയത്. 16 പ്രത്യേക കവറുകളിലായി പൊതിഞ്ഞ് ഷോൾഡർ ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.

പെരുമ്പാവൂർ, മൂവാറ്റുപുഴ ഭാഗത്തേക്ക് വിൽപന നടത്തുന്നതിനാണ് കഞ്ചാവ് കൊണ്ടുവന്നത്. വിൽപന നടത്തി തിരിച്ചുപോകാനായിരുന്നു ഇവരുടെ പദ്ധതി. കിലോക്ക് 5000 രൂപ നിരക്കിൽ ഒഡിഷയിൽനിന്ന് വാങ്ങി പത്തിരട്ടി വിലക്കാണ് ഇവിടെ വിൽപന നടത്തുന്നത്. റൂറൽ ജില്ല പൊലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ജെ. ഉമേഷ് കുമാർ, ആലുവ ഡിവൈ.എസ്.പി എൻ. ബാബുക്കുട്ടൻ, ഇൻസ്പെക്ടർ കെ.ജി. ഗോപകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് കഞ്ചാവ് പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:interstate workersarrestedGanja seizeOperation Toofan
News Summary - Operation Toofan; Three interstate workers arrested with 34 kg of ganja
Next Story