അപരിചിത ആപ്ലിക്കേഷനുകൾ പണം തട്ടും -റൂറൽ പൊലീസ്
text_fieldsആലുവ: അപരിചിത ആപ്ലിക്കേഷനുകളോട് അകലം പാലിച്ചില്ലെങ്കിൽ പണം നഷ്ടമാകുമെന്ന മുന്നറിയിപ്പുമായി റൂറൽ ജില്ല പൊലീസ്. വിവിധ ഓഫറുകളോ, സമ്മാനങ്ങളോ, അശ്ലീല കണ്ടന്റുകളോ വിരൽത്തുമ്പിൽ ലഭ്യമാകുമെന്ന വാഗ്ദാനവുമായാണ് ആപ്പുകൾ നിങ്ങളുടെ മുന്നിൽ എത്തുക...! ഒരു ശ്രദ്ധയുമില്ലാതെ ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതോടെ മൊബൈലിന്റെ നിയന്ത്രണം വിദൂരത്തുള്ള തട്ടിപ്പുസംഘത്തിന്റെ കൈകളിലെത്തും... ഗാലറിയും കോണ്ടാക്ട്സും എസ്.എം.എസും വ്യക്തിഗത വിവരങ്ങളും എല്ലാം ഈ സംഘത്തിന് സ്വന്തമാകും.
അതുപയോഗിച്ച് അക്കൗണ്ടിലെ പണം ചോർത്താനും ബ്ലാക്ക് മെയിൽ ചെയ്യാനും ഭീഷണിപ്പെടുത്താനും സാധിക്കും. കൂടാതെ നിങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യാനും കഴിയും. പ്രായഭേദമെന്യേ എല്ലാവരും ഇത്തരം ആപ്പുകൾ ഡൗൺലോഡ് ചെയ്ത് കുടുങ്ങിപ്പോകാറുണ്ട്. ടെലഗ്രാം - വാട്സ്ആപ് ഗ്രൂപ്പുകൾ, സുരക്ഷിതമല്ലാത്ത സമൂഹമാധ്യമ ഫ്ലാറ്റ്ഫോമുകൾ, വെബ്സൈറ്റുകൾ തുടങ്ങിയവയിലൂടെയാണ് ഇത്തരം ആപ്പുകളും ലിങ്കുകളും കൂടുതലായി പ്രത്യക്ഷപ്പെടുക. അതുകൊണ്ട് വിശ്വാസയോഗ്യമല്ലാത്ത ആപ്പുകൾ ഒഴിവാക്കേണ്ടതും അപരിചിത ലിങ്കുകളിലൂടെ ലഭിക്കുന്ന .apk, .exe എന്നീ എക്സ്റ്റൻഷനുകൾ ഉള്ള ഫയലുകൾ ഒരുകാരണവശാലും ഡൗൺലോഡ് ചെയ്യുകയോ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യരുതെന്നും പൊലീസ് ഓർമിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

